Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്: മീഡിയവണ്‍ വാര്‍ത്താവതാരകന്‍ നിഥിന്‍ദാസ്(26) തൂങ്ങിമരിച്ച നിലയില്‍. രണ്ട് വര്‍ഷത്തോളമായി മീഡിയാ വണ്‍ എഡിറ്റോറിയല്‍ അംഗവും വാര്‍ത്താവതാരകനുമായ ഇദ്ദേഹം ഇന്നലെ ജോലിക്ക് എത്താത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ താമസസ്ഥലത്തേക്ക് അന്വേഷിച്ച് ചെന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
എറണാകുളം തോപ്പുംപടി ചുള്ളിക്കല്‍ തോപ്പില്‍ ഹൌസില്‍ വേലായുധന്റെയും പത്മിനിയുടേയും മകനാണ്. സഹോദരന്‍ വിപിന്‍ദാസ്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.