Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഗുവാഹട്ടി: റയില്‍ പാളത്തിലൂടെ നടന്നു നീങ്ങുകയായിരുന്ന ആനക്കൂട്ടത്തെ ട്രൈന്‍ ഇടിച്ചു. ഇടിയില്‍ ഗര്‍ഭിണിയുള്‍പ്പടെ 5 ആനകള്‍ കൊല്ലപ്പെടുകയും ചെയ്തു. ഗുവാഹട്ടിയിലാണ് സംഭവം. സോണിത്പൂര്‍ ജില്ലയിലെ ഒരു തേയിലത്തോട്ടത്തില്‍ ഇറങ്ങിയ ആനകള്‍ക്ക് നേരെയാണ് ട്രയിന്‍ ഇടിച്ചു കേറി അപകടമുണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെ 1.30 നായിരുന്നു അപകടം. ഒരു ഗര്‍ഭിണി ഉള്‍പ്പെടെ നാലു പിടിയാനകളും ഒരു കൊമ്ബനും ചേര്‍ന്ന ആനക്കൂട്ടം റെയില്‍വേ ട്രാക്ക് മുറിച്ചു കിടക്കവേ ഗുവാഹട്ടി നഹര്‍ലാഗണ്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് വന്നിടിക്കുകയായിരുന്നു. ഇടിയെ തുടര്‍ന്ന് കൊല്ലപ്പെട്ട ആനകളില്‍ ഗര്‍ഭിണിയുടെ വയറ്റിലെ വളര്‍ച്ചയെത്താത്ത കുട്ടിയാന പുറത്തു വന്ന നിലയിലായിരുന്നു.
നമേരി നാഷണല്‍ പാര്‍ക്കിന് സമീപം തീറ്റതേടി പുറത്തുവന്നതായിരുന്നു ആനക്കൂട്ടം. പോസ്റ്റുമാര്‍ട്ടം നടത്തിയ ശേഷം മൃതദേഹങ്ങള്‍ ഉടന്‍ സംസ്‌ക്കരിക്കും. കഴിഞ്ഞ ഒന്ന് രണ്ടു ദിവസമായി ഇവിടെ ഒട്ടനവധി ആനകളാണ് തീറ്റ തേടി എത്തിയിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് ആസാം എന്‍ ജി ഒ ഫോറം ദുഃഖം രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 100 ദിവസത്തിനിടയില്‍ ഇത്തരം അപകടങ്ങളിലൂടെ മാത്രം ഇവിടെ 40 ലധികം ആനകള്‍ ചരിഞ്ഞിട്ടുണ്ട്. 2006 മുതലുള്ള കണക്കുകള്‍ പ്രകാരം മൊത്തം 225 ആനകളും ചരിഞ്ഞിട്ടുണ്ട്. ഇത്തരത്തിലുള്ള അപകടങ്ങള്‍ കുറയ്ക്കുന്നതിനായുള്ള ശ്രമങ്ങള്‍ ഉടന്‍ തന്നെ സ്വീകരിക്കുമെന്ന് നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയ്ല്‍വേ അറിയിച്ചു.
Leave a Reply