Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 8, 2024 2:09 pm

Menu

Published on December 20, 2017 at 12:19 pm

ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങള്‍ പുറത്ത്

video-of-jayalalithaa-in-hospital-out-a-day-before-rk-nagar-by-polls

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങള്‍ പുറത്ത്. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ആശുപത്രിക്കിടക്കയില്‍ ജയലളിത ടി വി കാണുന്നതും ജ്യൂസ് കുടിക്കുന്നതുമായ ദൃശ്യങ്ങളാണ് വിഡിയോയില്‍ ഉള്ളത്.

ടിടിവി ദിനകരന്‍ വിഭാഗമാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. നാളെ ആര്‍കെ നഗറില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ദിനകര പക്ഷത്തെ പ്രമുഖനും മുന്‍ എംഎല്‍എയുമായ പി വെട്രിവേലാണ് ചെന്നൈയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ദൃശ്യങ്ങള്‍ കൈമാറിയിരിക്കുന്നത്.

ദൃശ്യങ്ങള്‍ പുറത്തിവിടേണ്ട സമയത്ത് തന്നെ തങ്ങള്‍ അതു വിടുമെന്ന് മുമ്പ് പറഞ്ഞിരുന്നു. അതാണ് തങ്ങള്‍ ഇപ്പോള്‍ ചെയ്തതെന്നും വെട്രിവേല്‍ മാധ്യമങ്ങളോട് വ്യക്തമാക്കുന്നു. ഇത് പുറത്തുവിടാന്‍ തന്നെ ആരും നിര്‍ബന്ധിച്ചിട്ടില്ലെന്നും വെട്രിവേല്‍ പറഞ്ഞു.

ജയലളിതയെ ആരും കൊന്നതല്ലെന്നു തെളിയിക്കുന്നതിനാണ് ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. ചികിത്സയിലിരിക്കെ അപ്പോളോ ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനുകളെല്ലാം ശരിയായിരുന്നുവെന്നും ഈ വീഡിയോയുടെ ബലത്തില്‍ തെളിവാകുന്നു. നാളത്തെ വോട്ടെടുപ്പില്‍ ഇതിന്റെ പ്രതിഫലനമുണ്ടാകുമെന്ന് ദിനകരന്‍ പക്ഷം പ്രതീക്ഷിക്കുന്നു.

Loading...

Leave a Reply

Your email address will not be published.

More News