Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2026 3:10 pm

Menu

Published on December 20, 2017 at 2:38 pm

നിങ്ങളുടെ ചിത്രം മറ്റുള്ളവര്‍ ഉപയോഗിച്ചാല്‍ ഇനി നിങ്ങൾക്കറിയാം; ഫെയ്സ്ബുക്കില്‍ പുത്തൻ ഫീച്ചര്‍

facebook-new-face-recognition-feature

ഫേസ്ബുക്കില്‍ പലരും നേരിടുന്ന ഒരു പ്രശ്‌നമാണ് തങ്ങളുടെ ചിത്രങ്ങള്‍ മറ്റുള്ളവര്‍ ഉപയോഗിക്കുന്നത്. സ്വന്തം ചിത്രങ്ങള്‍ ഇനി നമ്മുടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് അല്ലെങ്കില്‍ പോലും മറ്റുള്ളവര്‍ക്ക് പോസ്റ്റ് ചെയ്യാമല്ലോ. ഇത് കാരണം ഒട്ടനവധി ഭവിഷ്യത്തുകള്‍ ഉണ്ടാകാറുമുണ്ട്. പ്രത്യേകിച്ച് സ്ത്രീകളുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിന് ഇത് കാരണമാകാറുമുണ്ട്. എന്നാല്‍ ഇപ്പോഴിതാ ഇതിനൊരു പരിഹാരവുമായി ഫേസ്ബുക് രംഗത്തെത്തിയിരിക്കുകയാണ്. മാറ്റാരെങ്കിലും നിങ്ങളുടെ ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്താല്‍ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ അക്കാര്യം ഫെയ്‌സ്ബുക്ക് തന്നെ നിങ്ങളെ അറിയിക്കുന്നതാണ് പുതിയ ഫീച്ചര്‍.

ഈ ഓപ്ഷന്‍ ലഭിക്കണമെങ്കില്‍ ആദ്യം നിങ്ങളുടെ ചിത്രം ഫേസ്ബുക്കില്‍ ഫേഷ്യല്‍ ടെംപ്ലേറ്റ് ആക്കി സൂക്ഷിക്കണം. ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി അവരുടെ താല്‍പര്യമനുസരിച്ച് തിരഞ്ഞെടുക്കാവുന്ന ഫീച്ചര്‍ ആണ് ഇത്. നിലവില്‍ നമ്മള്‍ ഫേസ്ബുക്കില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ നമ്മുടെയല്ലാത്ത സുഹൃത്തുക്കളുടെ ചിത്രങ്ങള്‍ ഉണ്ടെങ്കില്‍ ടാഗ് ഓപ്ഷന്‍ കാണിക്കാറുണ്ട്. അവരുടെ മുഖം തിരിച്ചറിഞ്ഞുകൊണ്ട് തന്നെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ അല്‍പ്പം കൂടെ വിശാലമായ ഫീച്ചര്‍ ആണ് ഫേസ്ബുക് ഇപ്പോള്‍ അവതരിപ്പിക്കുക.

ഈ പുതിയ ഫീച്ചര്‍ അനുസരിച്ച് ഉപയോഗിക്കുന്നവരുടെ മുഖചിത്രം പരിശോധിച്ച് പുതിയതായി അപ്ലോഡ് ചെയ്യപ്പെടുന്ന ചിത്രവുമായി താരതമ്യം ചെയ്ത് അക്കാര്യം ഉപയോക്താക്കളെ അറിയിക്കുകയാണ് ഫെയ്‌സ്ബുക്ക് ചെയ്യുക.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News