Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:18 am

Menu

Published on October 20, 2013 at 9:00 am

കോടികള്‍ ഒഴുകും-സച്ചിന്റെ വിരമിക്കല്‍ ടെസ്റ്റ്!!

achins-last-test-wankhede

ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡിന്‌ സ്വര്‍ണ്ണമുട്ടയിടുന്ന താറാവാണ്‌ സച്ചിന്‍. സച്ചിന്റെ നൂറാം ശതകത്തിന്‌ വലിയ വാര്‍ത്താപ്രാധാന്യം നല്‍കി താരത്തെ സമ്മര്‍ദ്ദത്തിലാക്കിയ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ഇപ്പോള്‍ സച്ചിന്റെ 200 ാം ടെസ്‌റ്റ് എന്ന നാഴികക്കല്ല്‌ വെച്ച്‌ പണം കൊയ്യാനുള്ള നീക്കത്തിലാണ്‌.
സച്ചിന്റെ വിരമിക്കാല്‍ ടെസ്റ്റ് കോടികള്‍ ഒഴുകാനുളള വേദികൂടിയായി മാറും. ഇ.എസ്.പി.എന്‍ സച്ചിന്റെ അവസാന ടെസ്റ്റില്‍ അവരുടെ പരസ്യ റേറ്റ് 50 ശതമാനം വരെ വര്‍ധിപ്പിക്കുമെന്നാണ് വാര്‍ത്തകള്‍. ഇപ്പോൾ 40,000 മുതല്‍ 60,000 വരെയാണ് 10 സെക്കന്‍ഡിന് അവരുടെ നിരക്ക്. ഇതിന് പുറമെ അഡിഡാസ് സച്ചിന്‍ ഫോര്‍ എവര്‍ ക്യാമ്പയില്‍ വഴി പുതിയ വിപണന സാധ്യതകള്‍ തേടുന്നു. റിയല്‍ എസ്റ്റേറ്റ് മേഖലയിലുളള അമിത് ഗ്രൂപ്പ് സച്ചിന്‍ ബ്രാന്‍ഡ് അപ്പാര്‍ട്ട്‌മെന്റുകള്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ചുളള ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. എന്തായാലും ഒന്നുറപ്പ് സച്ചിന്റെ വിരമിക്കലോടെ ഇന്ത്യയിലെ ഏക്കാലത്തേയും മികച്ച താരത്തെ ക്രിക്കറ്റ് ലോകത്തിന് നഷ്ടപ്പെടുമ്പോള്‍ എക്കാലത്തേയും മികച്ച സ്‌പോര്‍ട്‌സ് സെലിബ്രിറ്റിയെയാണ് പരസ്യലോകത്തിന് നഷ്ടപ്പെടുന്നത്.

Loading...

Leave a Reply

Your email address will not be published.

More News