Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാളത്തിന്റെ സൂപ്പർ താരം മോഹൻ ലാലിനെതിരെ ആഞ്ഞടിച്ച് നടൻ ശ്രീനിവാസൻ.നെഗറ്റീവ് വേഷങ്ങളിലൂടെ സിനിമയിലെത്തിയ ഒരു നടനാണ് മോഹന്‍ലാല്‍. എന്നാല്‍ അദ്ദേഹത്തിന് പിന്നീടത് ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടായെന്ന് ശ്രീനിവാസന്‍ പറയുന്നു.അടുത്തിടെ മാധ്യമത്തിന് നല്‍കിയ ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത് തങ്ങള്‍ നിരവധി ചിത്രങ്ങള്‍ ഒരുമിച്ചഭിനയിച്ചിട്ടുണ്ട്.പലതും മോഹന്‍ലാലിന് വച്ച കഥാപാത്രങ്ങളായിരുന്നു.റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഉദയനാണ് താരത്തില്‍ ശ്രീനിവാസനും മോഹന്‍ലാലുമാണ് പ്രധാന കഥാപാത്രത്തിലെത്തിയത് .സൂപ്പര്‍സ്റ്റാര്‍ സരോജ് കുമാറിന്റെ വേഷം മോഹന്‍ലാലിന് നല്‍കിയതായിരുന്നെന്നും ശ്രീനിവാസന്‍ പറയുന്നു.നെഗറ്റീവ് വേഷങ്ങള്‍ ചെയ്യാന്‍ താരത്തിന് മടിയാണ്.പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മുകുന്ദേട്ട സുമിത്ര വിളിക്കുന്നു എന്ന ചിത്രത്തിലും ശ്രീനിവാസന്‍ അവതരിപ്പിച്ച വിശ്വനാഥന്റെ വേഷമായിരുന്നു മോഹന്‍ലാലിന് വേണ്ടി തീരുമാനിച്ചിരുന്നത്. എന്നാല്‍ അത് പിന്നീട് താന്‍ ഏറ്റെടുക്കുകയായിരുന്നുവെന്ന് ശ്രീനിവാസന്‍ പറയുന്നു.ഉദയനാണ് താരം, മുകുന്ദേട്ട സുമിത്ര വിളിക്കുന്നു എന്നീ ചിത്രങ്ങളില്‍ ശ്രീനിവാസന്റെയും മോഹന്‍ലാലിന്റെയും വേഷങ്ങള്‍, ഷൂട്ടിങ് തുടങ്ങുന്നതിന്റെ തലേ ദിവസം മാറ്റിയതാണെന്ന് ശ്രീനിവാസന്‍ പറയുന്നു.മോഹന്‍ലാലിന് നെഗറ്റീവ് വേഷങ്ങള്‍ ചെയ്യാന്‍ താല്പര്യമില്ലാത്തതാണ് അതിന് കാരണമെന്നാണ് ശ്രീനിവാസന്‍ പറയുന്നത്.
Leave a Reply