Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 12, 2026 3:07 pm

Menu

Published on December 21, 2015 at 1:35 pm

നിയമസഭയില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചു, നടി റോജയെ പോലീസ് അറസ്റ്റ് ചെയ്തു

actress-roja-arrested-as-she-attempts-to-enter-assembly

ഹൈദരാബാദ്: നിയമസഭയില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിക്കുകയും പ്രതിഷേധിക്കുകയും ചെയ്ത നടിയും  വൈഎസ്ആര്‍ എംഎല്‍എയുമായ  റോജയെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസിന് എതിരെ വാക്കേറ്റം നടത്തുന്നതിനിടെ റോജ കുഴഞ്ഞുവീഴുകയും ചെയ്തു.  തുടര്‍ന്ന് എം.എല്‍.എയെ ആശുപത്രിയിലേക്ക് മാറ്റി. നിയമസഭയില്‍ മുദ്രാവാക്യം ഉയര്‍ത്തിയതിന് ഒരു വര്‍ഷത്തേക്ക് റോജയെ സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സസ്‌പെന്‍ഷനിലായിരി ക്കെയാണ് റോജ നിയമസഭയില്‍ അതിക്ര മിച്ചു കയറാന്‍ ശ്രമിച്ചത്. ഫോണ്‍വഴി വായ്പ നല്‍കുന്ന കൊള്ളപ്പലിശക്കാര്‍ക്കെതിരേ ആന്ധ്ര നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം നടന്നിരുന്നു. നിയമസഭയില്‍ എംഎല്‍ എമാര്‍ ബഹളംവയ്ക്കകുകയും മുദ്രാവാക്യം ഉയര്‍ത്തുകയും ചെയ്തിരുന്നു. ഇതിനിടയില്‍ മുഖ്യമന്ത്രി ചന്ദ്രബാബുനായിഡുവിനെതിരേ റോജ പ്രതികരിച്ചു. റോജയുടെ ചില പരാമര്‍ശങ്ങളാണ് സസ്‌പെന്‍ഷന് ഇടയാക്കിയത്.താന്‍ മാത്രമല്ല നിയമസഭയില്‍ പ്രതിഷേധിച്ചത്. ഒട്ടേറെ എംഎല്‍എമാര്‍ മുദ്രാവാക്യം ഉയര്‍ത്തിയിരുന്നു. എന്നാല്‍, തന്നെ മാത്രം സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നുവെന്നാണ് റോജ പരാതിപ്പെടുന്നത്. 140 കൊള്ളപ്പലിശക്കാരെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും നേതാക്കള്‍ക്ക് ഇവരുമായി ബന്ധമുണ്ടെന്നായിരുന്നു ആരോപണം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News