Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ബി.ജെ.പി. നേതൃത്വത്തിന്‍റെ തീരുമാനത്തിന് വഴങ്ങി, ഗുജറാത്തിലെ ഗാന്ധിനഗറില്‍നിന്ന് വീണ്ടും മത്സരിക്കാന്‍ മുതിര്‍ന്ന നേതാവ് എല്‍.കെ. അഡ്വാനി സമ്മതിച്ചു. ഏത് മണ്ഡലം വേണമെന്ന് അഡ്വാനിക്ക് തീരുമാനിക്കാമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാജ്നാഥ് സിങ് അദ്ദേഹത്തെ അറിയിച്ചതോടെയാണ് പ്രശ്‌നപരിഹാരമായത്. ഗാന്ധിനഗറില്‍ മത്സരിപ്പിക്കാനുള്ള തിരഞ്ഞെടുപ്പ് സമിതിയുടെ തീരുമാനത്തോട് വിയോജിച്ച അഡ്വാനിയെ അനുനയിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായിട്ടാണ് ഇഷ്ടമുള്ള സീറ്റുനല്‍കാന്‍ പാര്‍ട്ടി തയ്യാറായത്. തിരഞ്ഞെടുപ്പ് സമിതിയുടെ തീരുമാനം വന്ന ബുധനാഴ്ച രാത്രി അഡ്വാനിയെ സുഷമ സ്വരാജും നിതിന്‍ ഗഡ്കരിയും കണ്ടു. ഗാന്ധിനഗര്‍ സ്വീകാര്യമല്ലെന്ന് അദ്ദേഹം ഇരുവരെയും അറിയിച്ചു. വ്യാഴാഴ്ച രാവിലെ അഡ്വാനിയുടെ വീട്ടിലെത്തിയ മോദി അരമണിക്കൂറോളം അവിടെ ചെലവഴിച്ചു. തുടര്‍ന്ന് അരുണ്‍ ജെയ്റ്റ്ലി, സുഷമ സ്വരാജ്, വെങ്കയ്യ നായിഡു തുടങ്ങിയവരുമെത്തി. ഗാന്ധിനഗര്‍ സ്വീകരിക്കണമെന്ന നേതാക്കളുടെ അഭ്യര്‍ഥന സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. തുടര്‍ന്നാണ് ഏതുസീറ്റില്‍ മത്സരിക്കണമെന്ന തീരുമാനം അഡ്വാനിക്കുതന്നെ എടുക്കാമെന്ന നിലപാടിലേക്ക് നേതൃത്വം എത്തിയത്.ഗാന്ധിനഗറില്‍ തന്നെ മത്സരിക്കാമെന്ന് പരസ്യ പ്രസ്താവന നടത്തി, അഡ്വാനി തന്നെ വിവാദത്തിനു വിരാമമിട്ടു.
Leave a Reply