Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 15, 2026 3:22 pm

Menu

Published on May 28, 2015 at 9:49 am

ത്രിപുരയില്‍ ‘അഫ്സ്പ’ പിന്‍വലിച്ചു

afspa-withdrawn-from-tripura-after-18-years

അഗർത്തല : സായുധ സേന പ്രത്യേക അധികാരം (അഫ്സ്പ) ത്രിപുര സർക്കാർ നീക്കം ചെയ്തു. മുഖ്യമന്ത്രി മണിക് സർക്കാരാണ് ഇക്കാര്യം അറിയിച്ചത്. കാബിനറ്റ് സമ്മേളനത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. തീവ്രവാദ ഭീഷണിയെ തുടർന്ന് 1997 മുതലാണ് ത്രിപുരയിൽ അഫ്സ്പ നിലവിൽ വന്നത്.
സംസ്ഥാനത്തു നിന്ന് തീവ്രവാദപ്രവർത്തനങ്ങൾ പൂർണമായി നീക്കം ചെയ്തതായി സർക്കാർ പറഞ്ഞു. അഫ്സ്പ നിയമം പിൻവലിക്കണമെന്ന് സിപിഎമ്മും ചില ഗോത്ര സംഘടനകളും ആവശ്യപ്പെട്ടിരുന്നു. ത്രിപുരയ്ക്കു പുറമെ മണിപ്പൂർ, മിസോറാം, മേഘാലയ, അസം തുടങ്ങിയ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലും അഫ്സ്പ നിലനിൽക്കുന്നുണ്ട്. അഫ്സ്പ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പത്തു വർഷത്തിലധികമായി മണിപ്പൂരിൽ ഇറോം ശർമിള നിരാഹാരം നടത്തിവരികയാണ്.

Loading...

Comments are closed.

More News