Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 15, 2026 7:23 pm

Menu

Published on April 3, 2017 at 12:53 pm

എയര്‍ബാഗിന്റെ ചരിത്രമറിയാമോ?

airbags-history-know-more

ജീവിത സാഹചര്യങ്ങള്‍ വര്‍ദ്ധിക്കുന്നതിനനുസരിച്ച് ഇന്ന് ഓരോ കുടുംബവും ഇരുചക്ര വാഹനങ്ങള്‍ വിട്ട് കാറുകളിലേക്ക് ചേക്കേറുകയാണ്. വാഹനത്തിന്റെ സുരക്ഷിതത്വവും വാഹനങ്ങള്‍ തിരഞ്ഞെടുക്കാന്‍ ഇന്നത്തെ തലമുറ മാനദണ്ഡമാക്കാറുണ്ട്.

എയര്‍ബാഗുകള്‍, സീറ്റ് ബെല്‍റ്റ്, ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇബിഎസ് തുടങ്ങി സുരക്ഷിത യാത്രയ്ക്കായി നിരവധി സുരക്ഷാ സംവിധാനങ്ങളാണ് ഇന്നത്തെ വാഹനങ്ങളിലുള്ളത്. മിക്കവാറും തലയ്‌ക്കേല്‍ക്കുന്ന പരിക്കുകളാണ് അപകടമരണങ്ങളില്‍ ഏറ്റവും ഗുരുതരം. ഇത്തരത്തില്‍ മരണകാരണമായേക്കാവുന്നതും കനത്ത പരിക്കേല്‍ക്കാവുന്നതുമായ ആഘാതങ്ങളില്‍ യാത്രക്കാരെ രക്ഷിക്കുകയാണ് എയര്‍ബാഗുകളുടെ ദൗത്യം. അപകട സമയത്ത്  എയര്‍ബാഗുകള്‍ വികസിച്ച്  വരികയും യാത്രക്കാരന്റെ തലക്കും നെഞ്ചിനുമേല്‍ക്കുന്ന ക്ഷതം കുറക്കുകയും ചെയ്യും.

airbags-history-know-more

ഒരു ഞായറാഴ്ച കുടുംബത്തോടൊപ്പം യാത്ര നടത്തിയ ജോണ്‍ ഹെട്രിക് എന്ന എന്‍ജിനീയര്‍ക്കുണ്ടായ ഒരു അപകടത്തിനെത്തുടര്‍ന്നാണ് എയര്‍ബാഗെന്ന ആശയം രൂപപ്പെടുന്നത്. റോഡിലേക്ക് വന്ന ഒരു കല്ലില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ നടത്തിയ ബ്രേക്കിംഗില്‍ കാറിന്റെ ഡാഷ്‌ബോര്‍ഡില്‍ പതിക്കാതെ ഹെട്രികിന്റെ മകള്‍ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടായിരുന്നു.

ഡ്രൈവിംഗിനിടെയുള്ള അപകടങ്ങളില്‍ മുഖത്തുണ്ടാകുന്ന മുറിവിന് ഡോക്ടര്‍മാര്‍ സ്റ്റിയറിംഗ് വീല്‍ ഫെയ്‌സസെന്ന് പേരിട്ട് വിളിച്ചിരുന്ന കാലഘട്ടമായിരുന്നു. ഇത്തരത്തിലുള്ള അപകടം എങ്ങനെ ചെറുക്കാമെന്ന ചിന്തയെത്തുടര്‍ന്നാണ് എയര്‍ബാഗിന്റെ പ്രാഥമിക രൂപത്തിന്റെ പിറവി.

airbags-history-know-more2

വാഹനത്തില്‍  വീഴ്ചയെ പ്രതിരോധിക്കുന്ന കുഷ്യന്‍ ഉപയോഗിക്കുന്നതിനുള്ള പേറ്റന്റ്  1951ല്‍ ഹെട്രിക് നേടി. ഏതെങ്കിലും വസ്തുവുമായി കൂട്ടിമുട്ടുമ്പോള്‍ സമ്മര്‍ധിത വായു ഒരു കുഷ്യനിലേക്ക് കടത്തിവിട്ട് പ്രതിരോധം തീര്‍ക്കുന്നതിനുള്ള ആശയം ജര്‍മന്‍കാരനായ വാള്‍ടര്‍ ലാവന്‍ഡറും അവതരിപ്പിച്ചു. സമ്മര്‍ധിത വായു ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എയര്‍ബാഗിന്റെ പ്രവര്‍ത്തനം അത്ര വിജയകരമല്ലെന്ന് പഠനങ്ങളില്‍ തെളിഞ്ഞതോടെ ലാവന്റിന്റെ ആശയം അത്ര വിജയകരമായില്ല.

1971 ലാണ് വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് എയര്‍ബാഗ് സംവിധാനം പരീക്ഷിക്കാന്‍ തീരുമാനിച്ചത്. 1973 ജനറല്‍ മോട്ടോഴ്‌സ് തങ്ങളുടെ ചില മോഡലുകളില്‍ എയര്‍ബാഗുകള്‍ പരീക്ഷിച്ചെങ്കിലും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയില്ല.

airbags-history-know-more1

എന്നാല്‍ അതേവര്‍ഷം ഓള്‍സ്‌മൊബൈല്‍ ടൊര്‍ണാഡോ പാസഞ്ചര്‍ സൈഡ് എയര്‍ബാഗ് അവതരിപ്പിച്ചു. 1988ല്‍ ക്രിസ്‌ലറാണ് എയര്‍ബാഗ് സ്റ്റാന്‍ഡേര്‍ഡ് ഓപ്ഷന്‍ ആയി ഇറക്കിയത്. ടിആര്‍ഡബ്ല്യു ആദ്യ ഗ്യാസ് ഇന്‍ഫ്‌ളേറ്റഡ് എയര്‍ബാഗ് 1994ല്‍ അവതരിപ്പിച്ചു. പിന്നീട് നിരവധി മാറ്റങ്ങള്‍ക്കും വിധേയമായാണ് എയര്‍ബാഗ് ഇപ്പോഴത്തെ മാതൃകയിലായത്.

airbags-history-know-more4

നേര്‍ത്ത നൈലോണ്‍ കൊണ്ടാണ് എയര്‍ബാഗുകള്‍ നിര്‍മ്മിക്കുന്നത്. സ്റ്റിയറിങ് വീലിനുള്ളിലും ഡാഷ്‌ബോര്‍ഡിലുമൊക്കയാണ് ആണ് മുന്നിലെ എയര്‍ബാഗുകള്‍ ക്രമീകരിക്കുന്നത്. ബലൂണ്‍ പോലെ വികസിക്കാന്‍ കഴിയുന്ന ഇവ നന്നായി ഒതുക്കി സൂക്ഷിക്കുന്നു. ഡ്യുവല്‍ ഫ്രണ്ടല്‍ എയര്‍ബാഗ്, സൈഡ് എയര്‍ബാഗ്, കര്‍ട്ടന്‍ എയര്‍ബാഗുകള്‍, കാല്‍മുട്ടുകള്‍ക്ക് സംരക്ഷണം നല്‍കുന്ന നീ എയര്‍ബാഗ്, റിയര്‍ കര്‍ട്ടന്‍ എയര്‍ബാഗ്, പെഡസ്ട്രിയന്‍ എയര്‍ബാഗ് എന്നിങ്ങനെ നിരവധി എയര്‍ബാഗുകള്‍ വാഹനങ്ങളോടൊപ്പമെത്താറുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News