Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 7:13 am

Menu

Published on June 10, 2013 at 4:56 am

മദ്യം വാങ്ങാനും മദ്യപിക്കാനും 21 വയസ്സ്‌

alcohol-consuming-and-buying-after-21-years

കൊച്ചി മഹാരാജാവ് പാസ്സാക്കിയ 1902 ലെ അബ്കാരി നിയമത്തിന്റെ ഭേദഗതിചെയ്ത രൂപമാണ് ഇപ്പോള്‍ കേരളത്തില്‍ നിലവിലുള്ളത്. 1967 ലാണ് മദ്യപിക്കാനും മദ്യംവാങ്ങാനും 18 വയസ്സായിരിക്കണമെന്ന വ്യവസ്ഥകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയത്.മദ്യപിക്കാനുള്ള പ്രായം 18 ല്‍ നിന്ന് 21 ആയി ഉയര്‍ത്തിക്കൊണ്ടുള്ള അബ്കാരി നിയമഭേദഗതി ബില്‍ തിങ്കളാഴ്ച നിയമസഭ പരിഗണിക്കും. 21 വയസ്സ് തികയാത്തവര്‍ക്ക് മദ്യം വില്‍ക്കാനോ വിതരണം ചെയ്യാനോ പാടില്ല

സിനിമകളില്‍ മദ്യപാനരംഗം കാണിക്കുമ്പോള്‍ മുന്നറിയിപ്പ് നല്‍കിയില്ലെങ്കില്‍ ശിക്ഷിക്കാനുള്ള വ്യവസ്ഥയും ബില്ലിലുണ്ട്. മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന മുന്നറിയിപ്പ് സ്‌ക്രീനിന്റെ പത്തിലൊന്ന് വലിപ്പത്തില്‍ നല്‍കിയിരിക്കണം. അല്ലെങ്കില്‍ പ്രദര്‍ശിപ്പിക്കുന്നവര്‍ക്ക് ആറുമാസംവരെ തടവോ ആയിരം രൂപവരെ പിഴയോ രണ്ടുംകൂടിയോ ലഭിക്കാം.

തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കിക്കൊണ്ടുള്ള കേരള മുന്‍സിപ്പാലിറ്റി നിയമഭേദഗതി ബില്ലും തിങ്കളാഴ്ച പരിഗണനയ്‌ക്കെടുക്കും. ഇത് നേരത്തേ ഓര്‍ഡിനന്‍സ് ആയി നിലവില്‍വന്നതാണ്.

ജൂലായ് 18 വരെ നീളുന്ന ഒമ്പതാം സമ്മേളനത്തില്‍ എട്ടുദിവസമാണ് നിയമനിര്‍മാണത്തിന് നീക്കിവെച്ചിട്ടുള്ളത്. ഇനി ഏഴു ഓര്‍ഡിനന്‍സുകളാണ് നിയമമാക്കാന്‍ ബാക്കിയുള്ളത്. ബുധനാഴ്ചയാണ് ധനാഭ്യര്‍ഥന ചര്‍ച്ച തുടങ്ങുന്നത്.ഇതനുസരിച്ച് ഈ വര്‍ഷം ഫിബ്രവരി 27 ന് നിലവില്‍ വന്ന ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ലാണ് ബജറ്റ് സമ്മേളനത്തിന്റെ തുടക്കമായ തിങ്കളാഴ്ച സഭ ചര്‍ച്ചചെയ്യുന്നത്.

Loading...

Leave a Reply

Your email address will not be published.

More News