Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 1:55 am

Menu

Published on June 16, 2016 at 2:53 pm

വീട്ടില്‍ നിന്ന് ഇറക്കിവിട്ട നടി തെരുവില്‍ അലഞ്ഞു തിരിയുന്നു;അന്തിയുറങ്ങുന്നത് ആരുടെയെങ്കിലും കരുണയിൽ

alisa-khan-found-living-on-delhi-streets-after-being-kicked-out-o

മുംബൈ: വീട്ടില്‍ നിന്ന് ഇറക്കിവിട്ട  നടി  തെരുവില്‍ അലയുന്നു.  ബോളിവുഡ് നടി അലിസ ഖാന്‍റെ ജീവിതമാണ് ഇപ്പോള്‍ ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയായിരിക്കുന്നത്. വഴക്കിനെ തുടര്‍ന്ന് അമ്മയും സഹോദരനും വീട്ടില്‍ നിന്ന് ഇറക്കിവിടുകയായിരുന്നു.കാമുകനെതിരെ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അലിസ ഖാനും വീട്ടുകാരും തമ്മില്‍ വഴക്കിട്ടത്. തുടര്‍ന്ന് നടിയെ വീട്ടില്‍ നിന്ന് ഇറക്കിവിടുകയായിരുന്നു.അലിസയുടെ ചില സ്വകാര്യ വീഡിയോകള്‍ കാമുകന്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഇത് വച്ച് ഭീഷണിപ്പെടുത്തുകയും ഒരു വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിയ്ക്കുകയും ചെയ്തു.ഇതിനെതിരെ നടി മുംബൈ പൊലീസില്‍ പരാതി നല്‍കുകയും വീഡിയോ ഇന്റര്‍നെറ്റില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. ഈ സംഭവം വീട്ടുകാര്‍ അറിഞ്ഞതിനെ തുടര്‍ന്നാണ് ഇറക്കിവിട്ടത്.വീട്ടുകാര്‍ പുറത്താക്കിയതിനെ തുടര്‍ന്ന് സുഹൃത്തുക്കളുടെ വീടുകളിലും ക്ഷേത്രങ്ങളിലുമൊക്കെയാണ് അലിസ ചെലവഴിക്കുന്നത്. മൈ ഹസ്ബന്‍ഡ്‌സ് വൈഫ് എന്ന ചിത്രത്തിലൂടെയാണ് അലിസ ശ്രദ്ധേയയാകുന്നത്. ഇമ്രാന്‍ ഹാഷ്മിയുടെ ഇനിയും പുറത്തിറങ്ങാനിരിക്കുന്ന ഐന എന്ന ചിത്രത്തില്‍ നായികയാണ് അലിസ ഖാന്‍.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News