Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2026 9:29 am

Menu

Published on January 16, 2019 at 3:59 pm

നിങ്ങളുടെ പല്ലിൽ കറയുണ്ടോ??

allspice-for-mouth-odor-and-teeth-stain

സുഗന്ധ വ്യഞ്ജനമായി വളരെയധികം പേരു കേട്ട ഒന്നാണ് സർവ്വ സുഗന്ധി. ആയുർവ്വേദ ഉത്പ്പന്നങ്ങളിലെ പ്രധാന ഘടകമാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. പല രോഗങ്ങൾക്കും ഇത് ഉപയോഗിക്കാമെങ്കിലും ദന്തസംരക്ഷണത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് സർവ്വ സുഗന്ധി എന്ന കാര്യത്തിൽ സംശയം വേണ്ട. ദന്തസംരക്ഷണം വളരെ വെല്ലുവിളി നിറഞ്ഞ ഒന്ന് തന്നെയാണ്. എന്നാൽ പലപ്പോഴും ആരോഗ്യത്തെ മാത്രമല്ല നമ്മുടെ ആത്മവിശ്വാസത്തെ പോലും ഇത് വളരെയധികം ബാധിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളിൽ വളരെയധികം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ നല്ലൊരു നാടന്‍ മാർഗ്ഗമാണ് സർവ്വ സുഗന്ധി.

പല്ലിലെ കറ, മോണ രോഗം, പല്ലിലെ അഴുക്ക്, പ്ലേക്ക്, വായ്നാറ്റം എന്നീ പ്രതിസന്ധികൾക്കെല്ലാം പെട്ടെന്ന് തന്നെ പരിഹാരം കാണുന്നതിന് സർവ്വ സുഗന്ധി മികച്ചതാണ്. ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകൾക്ക് മാത്രമല്ല ശരീര സംരക്ഷണത്തിന് വില്ലനാവുന്ന ഇത്തരം ദന്ത പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു സർവ്വ സുഗന്ധി. ദന്തസംരക്ഷണം വളരെയധികം വെല്ലുവിളി നിറഞ്ഞ ഒന്നാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. കാരണം അത് പലപ്പോഴും നമ്മളെ വലക്കുന്നത് ചില്ലറയല്ല. ദന്തസംരക്ഷണത്തിന് വേണ്ടി സർവ്വ സുഗന്ധി കണ്ണും പൂട്ടി ഉപയോഗിക്കാവുന്നതാണ്. പല്ലിലെ കറയെ പൂർണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു സർവ്വ സുഗന്ധി. വായ്നാറ്റം പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും ഏറ്റവും മികച്ച ഒന്നാണ് സർവ്വ സുഗന്ധി.

പല്ലിലെ കറ

പല്ലിലെ കറ പോലുള്ള പ്രശ്നങ്ങൾ നിങ്ങളുടെ വ്യക്തിത്വത്തെ വളരെയധികം ബാധിക്കുന്നുണ്ട്. കാരണം ചിരിക്കാൻ പോലും ചിലപ്പോൾ മടി കാണിക്കുന്ന അവസ്ഥയിലേക്കാണ് അത് നിങ്ങളെ കൊണ്ട് ചെന്നെത്തിക്കുന്നത്. പല്ലിലെ കറയെ ഇല്ലാതാക്കുന്നതിന് വേണ്ടി ഇനി അൽപം സർവ്വ സുഗന്ധി ചവച്ച് നോക്കൂ. ഇത് പല്ലിലെ കറയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളിലും സർവ്വ സുഗന്ധി നല്ലൊരു ഒറ്റമൂലി തന്നെയാണ്. ദിവസവും സർവ്വ സുഗന്ധി ചവക്കുന്നതിലൂടെ ഇത്തരം പ്രശ്നങ്ങളെ നമുക്ക് ഇല്ലാതാക്കാം.

മോണ രോഗങ്ങൾ

രോഗമാണെങ്കിലും ഇത് ഗുരുതരമായ ഒരു പ്രതിസന്ധി തന്നെയാണ്. മോണ രോഗം കൊണ്ട് വലയുന്നവർക്ക് നല്ല ആശ്വാസമാണ് സർവ്വ സുഗന്ധി. ഇത് മോണയിൽ ഉരസുന്നത് മോണ രോഗത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല മോണ പഴുപ്പിനും മറ്റ് അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച മാർഗ്ഗങ്ങളിൽ ഒന്നാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. അതുകൊണ്ട് ധൈര്യമായി സർവ്വ സുഗന്ധി ഉപയോഗിക്കാവുന്നതാണ്.

പല്ലിലെ പ്ലേക്ക്

പല്ലില്‍ മഞ്ഞ നിറത്തിൽ കട്ടിയോട് കൂടി അഴുക്ക് അടിഞ്ഞ് കൂടുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളിൽ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കണം. എന്നാൽ അതിന് മുൻപ് അൽപം സർവ്വ സുഗന്ധി പല്ലിൽ ഉരച്ച് നോക്കൂ. ഇത് നിങ്ങളു‌ടെ ആരോഗ്യമുള്ള പല്ലുകൾക്ക് സഹായിക്കുന്നു. പല്ലിലെ പ്ലേക്ക് അടിഞ്ഞ് കൂടുന്നത് ഇല്ലാതാക്കാൻ അൽപം പ്രയാസമാണ്. എന്നാൽ സർവ്വ സുഗന്ധിയിലൂ‌‌‌ടെ ഈ പ്രശ്നത്തെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. അതുകൊണ്ട് തന്നെ വളരെയധികം സഹായകമാണ് സർവ്വ സുഗന്ധി.

വായ്നാറ്റത്തിന് പരിഹാരം

വായ്നാറ്റമെന്ന പ്രശ്നവും ചില്ലറയല്ല. നിങ്ങളുടെ ആത്മവിശ്വാസത്തെ പോലും ഇല്ലാതാക്കുന്ന അവസ്ഥയിലേക്ക് ഇത് പലപ്പോഴും കാര്യങ്ങൾ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളിൽ നിങ്ങൾക്ക് പരിഹാരവും ആശ്വാസവും നൽകുന്നതിന് സഹായിക്കുന്നു സർവ്വ സുഗന്ധി. സർവ്വ സുഗന്ധിയിലൂടെ വായ്നാറ്റത്തെ പൂർണമായും പരിഹരിക്കാവുന്നതാണ്. സർവ്വ സുഗന്ധിയുടെ കായ്കൾ മൂപ്പെത്തുന്നതിന് മുന്‍പ് തന്നെ ഉണക്കിപ്പൊടിച്ച് അത് കൊണ്ട് പല്ല് തേച്ചാൽ മതി. ഇത് വായ്നാറ്റത്തെ ഇല്ലാതാക്കുന്നു.

പല്ലിലെ പോട്

പലരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് പല്ലിലെ പോട്. പല്ലിലെ പോടിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ചതാണ് സർവ്വ സുഗന്ധി. സർവ്വ സുഗന്ധി കൊണ്ട് നമുക്ക് പല വിധത്തിലുള്ള പ്രതിസന്ധികളേയും ഇല്ലാതാക്കാം. പല്ലിലെ പോടിനേയും ഇത്തരത്തിൽ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. പല്ലിലെ പോട് പലപ്പോഴും വേദനയായി മാറുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളിൽ അതിനെല്ലാം പരിഹാരം കാണുന്നതിന് സർവ്വ സുഗന്ധിയുടെ ഇല ഉപയോഗിക്കാം.

പല്ലിലെ കറുത്ത നിറം

ചിലരിൽ പല്ലില്‍ കറുത്ത നിറം ഒട്ടിപ്പിടിച്ച് കാണുന്നു. എത്രയൊക്കെ പല്ല് തേച്ചാലും ഇത് മാറുന്നില്ല. എന്നാൽ ഈ നിറത്തെ ഇല്ലാതാക്കി പല്ലിന് തിളക്കവും ആരോഗ്യവും നൽകുന്നതിന് സർവ്വ സുഗന്ധി സഹായിക്കുന്നു. പല്ലിലെ കറയേയും കറുത്ത നിറത്തേയും അകറ്റുന്ന കാര്യത്തിൽ വളരെയധികം സഹായിക്കുന്നു സർവ്വ സുഗന്ധി. ആയുർവ്വേദ ഉത്പ്പന്നമായി മാത്രമല്ല ആരോഗ്യത്തിനും ശരീരസംരക്ഷണത്തിനും സഹായിക്കുന്ന ഒന്നാണ് സർവ്വ സുഗന്ധി.

മഞ്ഞ നിറത്തിലുള്ള പല്ല്

പല്ലിലെ മഞ്ഞ നിറം പലരേയും അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്നാണ്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു സർവ്വ സുഗന്ധി. ഇത് കൊണ്ട് പല്ല് തേക്കുന്നത് പല്ലിന്റെ മഞ്ഞ നിറം അകറ്റി പല്ലിന് തിളക്കവും നിറവും വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ സർവ്വ സുഗന്ധി ഉപയോഗിക്കാവുന്നതാണ്. എന്നാൽ എന്തും ആദ്യമായി ശരീരത്തിൽ പ്രയോഗിക്കുന്നതിന് മുന്‍പ് അല്‍പം ശ്രദ്ധിക്കണം. കാരണം വിദഗ്ധരോട് അഭിപ്രായവും ഉപദേശവും തേടിയ ശേഷം മാത്രം ഇത് ഉപയോഗിക്കാവുന്നതാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News