Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി : യുവതി ജന്മം നൽകിയത് പ്ലാസ്റ്റിക് കുഞ്ഞിന്. കേള്‍ക്കുമ്പോള്‍ അവിശ്വസനീയമെന്ന് തോന്നുമെങ്കിലും സംഗതി സത്യമാണ്. അമൃത്സര്‍ ജില്ലയിലെ രാജസാനിയില്‍ നിന്നുള്ള യുവതിക്കാണ് കൊളോഡിയോണ്‍ കുഞ്ഞ് പിറന്നിരിക്കുന്നത്. പ്ലാസ്റ്റിക് ആവരണമാണ് കുഞ്ഞിന് ത്വക്കായി രൂപപ്പെട്ടിരിക്കുന്നത്. ഇത്തരം കുഞ്ഞുങ്ങളെ കൊളോഡിയൻ ബേബി എന്നാണ് അറിയപ്പെടുന്നത്. ആറുലക്ഷം കുഞ്ഞുങ്ങളിൽ ഒരാളാണ് ഇത്തരം പ്രത്യേകതയുമായി ജനിക്കുന്നതെന്ന് ഡോക്റ്റർമാർ പറയുന്നു.പ്ലാസ്റ്റിക് പോലുള്ള ത്വക്കും മീനിനോട് സമാനമായ മുഖവുമാണ് ഇത്തരം കുഞ്ഞുങ്ങളുടെ പ്രത്യേകത. ആരെങ്കിലും തൊട്ടാൽ ഉടൻ തന്നെ ഈ കുഞ്ഞുങ്ങൾ കരയും. കണ്ണും ചുണ്ടും ചുവന്ന നിറത്തിലായിരിക്കും. ഇവർക്ക് മുലപ്പാൽ കുടിക്കുന്നതിന് ബുദ്ധിമുട്ടുണ്ടായിരിക്കും.ജനിതക തകരാറുകള്‍ മൂലമാണ് കോളോഡിയോണ്‍ ബേബികള്‍ ജനിക്കുന്നതെന്നാണ് ഡോക്ടര്‍മാരുടെ വിശദീകരണം. ജീനുകളില്‍ സംഭവിക്കുന്ന പരിവര്‍ത്തനങ്ങളാണ് ഈ അവസ്ഥയ്ക്ക് കാരണം. 10 ശതമാനം കോളോഡിയോണ്‍ കുഞ്ഞുങ്ങള്‍ക്കും പ്ലാസ്റ്റിക് ആവരണത്തിന് അകത്ത് സാധാരണ ചര്‍മ്മം ഉണ്ടായിരിക്കും.ജനിച്ച് 15-30 ദിവസത്തിനുള്ളില്‍ തന്നെ ഇത്തരം കുഞ്ഞുങ്ങളുടെ പ്ലാസ്റ്റിക് ആവരണം ഇളകിപ്പോകാറുണ്ട്. ചില കുഞ്ഞുങ്ങള്‍ക്ക് ഈ പ്ലാസ്റ്റിക് ആവരണം ജീവിതകാലം മുഴുവന്‍ ദുരിതമാകാറുണ്ട്. ചര്‍മ്മശകലങ്ങള്‍ കുഞ്ഞില്‍ നിന്ന് ഇളകി മാറുമ്പോഴൊക്കെ അണുബാധയ്ക്കും സാധ്യതയുണ്ട്.പലപ്പോഴും മാസം തികയാതെയാണ് ഇത്തരം കുഞ്ഞുങ്ങള്‍ പിറക്കുന്നത്. വരണ്ട മഞ്ഞക്കളറിലുളള കട്ടിയുള്ള തിളക്കമുള്ള പ്ലാസ്റ്റിക് സമാന ആവരണത്തോടു കൂടിയാണ് ഈ കുഞ്ഞുങ്ങള്‍ ജനിക്കുന്നത്. ഈ ആവരണം പൊളിഞ്ഞു പോകുമ്പോള്‍ കഠിനമായ വേദയുണ്ടാകുമെന്നും ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നു.മറ്റ് പ്രശ്‌നങ്ങളോടൊപ്പം ഉയര്‍ന്ന ശാരീരികോഷ്മാവും നിര്‍ജലീകരണവും കുഞ്ഞുങ്ങളില്‍ കണ്ടുവരാറുണ്ട്.
Leave a Reply