Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 14, 2026 4:42 am

Menu

Published on October 12, 2013 at 1:17 pm

വിരാട് കോലിയും അനുഷ്‌കയും ഒരുമിച്ച് താമസ്സം തുടങ്ങി!

anushka-sharma-virat-kohli-are-living-together-in-mumbai

ക്രിക്കറ്റ് താരം വിരാട് കോലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയും പ്രണയത്തിലാണെന്നുള്ള തരത്തിലുള്ള വാര്‍ത്തകള്‍ക്ക് പുറമേ ഇപ്പോള്‍ കേള്‍ക്കുന്നത് വിരാട്-അനുഷ്ക പ്രണയം ഒന്നിച്ചുള്ള താമസത്തില്‍ എത്തിനില്‍ക്കുകയാണെന്നാണ്. മുംബൈയിലെ അന്ധേരിയില്‍ പുതിയതായി വാങ്ങിച്ച ഫ്ലാറ്റിലാണത്രേ ഇപ്പോള്‍ രണ്ടുപേരും താമസിക്കുന്നത്. ഒരു വെബ്‌സൈറ്റാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
അടുത്തിടെ കോലിയുമായുള്ള ബന്ധത്തിൻറെ പേരില്‍ അനുഷ്‌ക സ്വന്തം വീട്ടുകാരുമായി പിണങ്ങിയിരുന്നു. ഇതോടെയാണ് രണ്ടുപേരും ഒന്നിച്ച് താമസിക്കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇപ്പോള്‍ അനുഷ്‌കയെ ഷൂട്ടിങ് ലൊക്കേഷനുകളില്‍ നിന്നും കൂട്ടി വീട്ടില്‍ കൊണ്ടുവരുന്നതും കോലിയാണെന്നാണ് വാര്‍ത്തയില്‍ പറയുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News