Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഡല്‍ഹി: ഡല്‍ഹി മെട്രോയില്‍ കമിതാക്കളുടെ പരസ്യ പ്രണയലീലകള്‍ പാട്ടായതിന് പിന്നാല്‍ ഡല്‍ഹിയില്‍ നിന്ന് വീണ്ടും ചൂടന്‍ വാര്‍ത്തവരുന്നു. ഇത്തവണ എ ടി എം കൗണ്ടറിലെ ക്യാമറയാണ് കമിതാക്കളുടെ പ്രണയലീലകള്‍ ഒപ്പിയെടുത്തത്. ബാങ്ക് അധികൃതര്‍ പൊലീസിന് വീഡിയോ കൈമാറിയതോടെയാണ് ചൂടന്‍ രംഗങ്ങള്‍ പുറത്തായത്. ഡല്‍ഹിയില്‍ മാത്രമല്ല, ഇന്ത്യയിലൊട്ടാകെ എ ടി എം കൗണ്ടറുകളില്‍ ഇത്തരം കാര്യങ്ങള്‍ നടക്കുന്നുണ്ടെന്നാണ് പൊലീസിന്റെ വെളിപ്പെടുത്തല്‍ . എ ടി എം കൗണ്ടര്‍ കറുത്ത ഗ്ലാസുകൊണ്ട് മറയ്ക്കുന്നതും സുഖശീതളമായ അന്തരീക്ഷവും പ്രണയിനികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നുവെന്നും പൊലീസ് പറയുന്നു. ഇത്തരം എടിഎം കളുടെ മറയിൽ പല സംസ്കാരഹീനമായ പ്രവർത്തികളും നടക്കുന്നുണ്ടെന്നും നാട് വിട്ടു പഠനത്തിനും ജോലിക്കുമായി പുറത്തു പോകുന്നവരോട് ഇത്തരം കെണികളിൽ ചെന്ന് ചാടാതിരിക്കാൻ മുൻകരുതൽ എടുക്കാനും പോലീസ് അറിയിച്ചു.