Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 1:44 pm

Menu

Published on September 22, 2017 at 5:49 pm

കഫദോഷമുള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ayurveda-sinusitis-problem-solution

ആയുര്‍വേദമനുസരിച്ച് വാത പിത്ത കഫ ദോഷങ്ങളാണ് മിക്ക രോഗങ്ങള്‍ക്കും കാരണം. ഇത്തരത്തില്‍ കഫദോഷമുള്ളവര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

കഫപ്രകൃതിക്കാര്‍ പൊതുവേ സാവധാനം കാര്യങ്ങള്‍ ചെയ്യുന്നവരും അലസരും എണ്ണമയമുള്ള ശരീരമുള്ളവരും തടിച്ചവരുമായിരിക്കും. ഇവരുടെ ശരീരത്തിന് തണുപ്പായിരിക്കും. നല്ല മനോബലമുള്ളവരും എടുത്തുചാടി ഒന്നും ചെയ്യാത്തവരുമായിരിക്കും. രക്തപ്രസാദത്തോടുകൂടിയ വെളുത്തനിറമായിരിക്കും. തലമുടിക്ക് നല്ല കറുപ്പുനിറമായിരിക്കും. ഇവര്‍ സൗമ്യസ്വഭാവികളായിരിക്കും.

എരിവ്, കയ്പ്, ചവര്‍പ്പ് എന്നിവയാണ് കഫപ്രകൃതിക്കാര്‍ക്ക് നല്ലത്. ഏലയ്ക്ക, ചുക്ക് എന്നിവയിട്ടു തിളപ്പിച്ച വെള്ളം മിതമായ ചൂടില്‍ കുടിക്കുന്നത് ഇത്തരക്കാര്‍ക്ക് നല്ലതാണ്. പച്ചക്കറികളില്‍ പടവലങ്ങ, മുള്ളങ്കി, പീച്ചിങ്ങ, ചേന, ചുവന്നുള്ളി, വെളുത്തുള്ളി, ഇഞ്ചി, കുരുമുളക് എന്നിവ ആഹാരത്തിലുള്‍പ്പെടുത്താം.

ധാന്യങ്ങളില്‍ റാഗി, ചാമ, ഗോതമ്പ് എന്നിവയാണ് കൂടുതല്‍ നല്ലത്. അരിയാഹാരം അത്ര നല്ലതല്ല. എങ്കിലും ഒഴിവാക്കാന്‍ സാധിക്കാത്തവര്‍ക്ക് കുറച്ച് ചോറും കൂടുതല്‍ പച്ചക്കറികളും ഉള്‍പ്പെടുത്തി കഴിക്കാം. എണ്ണ ചേര്‍ന്ന ഭക്ഷണവസ്തുക്കള്‍, വറുത്ത പലഹാരങ്ങള്‍, മുട്ട, റെഡ്മീറ്റ് എന്നിവയും ഉപേക്ഷിക്കണം. ചൂടുകാലത്ത് വെജിറ്റബിള്‍ സാലഡ് കഴിക്കുന്നത് നല്ലതാണ്.

കഫപ്രകൃതിക്കാര്‍ ആയാസമുള്ള വ്യായാമങ്ങള്‍ നിര്‍ബന്ധമായും ആഴ്ചയില്‍ അഞ്ചുദിവസമെങ്കിലും ചെയ്യണം. അതിനുശേഷം ശരീരം തടവി ഉദ്വര്‍ത്തനം ചെയ്യുകയും വേണം. കൂടുതല്‍ ചൂടും തണുപ്പും സഹിക്കാന്‍ ഇവര്‍ക്ക് സാധിക്കാറില്ല. നേരത്തെ കിടന്നുറങ്ങുകയും പുലര്‍ച്ചെ എഴുന്നേല്‍ക്കുന്ന ചിട്ടയായിരിക്കും യോജിക്കുക. കഫം കൂടുന്നതുകൊണ്ടുണ്ടാവുന്ന സൈനസ്, അലര്‍ജി രോഗങ്ങള്‍ അവരെ മിക്കപ്പോഴും അലട്ടും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News