Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്ത്യന്‍ സിനിമാ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്‍മാണ്ഡ ചിത്രമായ ബാഹുബലി നാളെ പ്രദർശനത്തിനെത്തുന്നു. ഇന്ത്യന്‍ സിനിമാലോകത്ത് ഏറ്റവും ചെലവേറിയ സിനിമകളൊരുക്കുന്ന പതിവ് ബോളിവുഡിനായിരുന്നു. എന്നാല്‍ ആ പതിവുകളെയൊക്കെ തിരുത്തിക്കുറിക്കുകയാണ് ബാഹുബലി. തെന്നിന്ത്യയില്‍ നിന്ന് ഇത്രയും ചെലവേറിയ സിനിമ ആദ്യത്തേതാണ്. 250 കോടിയിലേറെ രൂപയാണ് ബാഹുബലിയുടെ ചെലവ്. ചെലവിന്‍റെ കാര്യത്തില്‍ ഹോളിവുഡ് ചിത്രം ഹെര്‍ക്കുലിസിനോടാണ് ബാഹുബലിയെ താരതമ്യം ചെയ്യുന്നത്. നാലു മാസം സമയമെടുത്താണ് ചിത്രത്തിലെ യുദ്ധത്തിന്‍റെ സീന്‍ ചിത്രീകരിച്ചത്. സിനിമയുടെ ഏതാണ്ട് 20മിനിറ്റോളം യുദ്ധസീനുകളാണ്. ആയുധങ്ങളേന്തിയ, ഭടന്‍മാരുടെ വേഷമണിഞ്ഞ ആയിരമാളുകളാണ് യുദ്ധരംഗങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്. ഗ്രാഫിക്സുകളും വിഷ്വല്‍ എഫക്റ്റ്സുകളും ഏറെ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറമേ സൗത്ത് കൊറിയ, ചൈന എന്നിവിടങ്ങളില്‍ നിന്ന് ആര്‍ട്ടിസ്റ്റുകളും സിനിമയ്ക്ക് വേണ്ടി സഹകരിച്ചിട്ടുണ്ട്. പ്രഭാസ്, അനുഷ്‌ക, തമന്ന, റാണ, സത്യരാജ്, നാസര്‍, രമ്യാകൃഷ്‍ണ, അദ്വിതി ശേഷ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മെഗാ ഹിറ്റായ ഈച്ചയ്‍ക്കു ശേഷം രാജമൗലി ഒരുക്കുന്ന ചിത്രമാണ് ബാഹുബലി.
–
–
Leave a Reply