Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2026 2:12 am

Menu

Published on June 30, 2015 at 12:44 pm

ലോക റെക്കോർഡ് തീരത്ത് ബാഹുബലി;ഏറ്റവും വലിയ സിനിമ പോസ്റ്റര്‍ കൊച്ചിയില്‍ ഒരുങ്ങുന്നു

bahubali-movie-poster-creates-a-guinness-world-record

ലോകത്തിലെ ഏറ്റവും വലിയ പോസ്റ്റര്‍ കൊച്ചിയില്‍ നിര്‍മ്മിച്ച് റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ബാഹുബലി. 255 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ച ചിത്രം ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാണ്.കഴിഞ്ഞ ദിവസം കൊച്ചിയിലാണ് പോസ്റ്റർ പുറത്തിറക്കിയത്. ചിത്രത്തിന്റെ മലയാളം പതിപ്പിന്റെ ഓഡിയോ റിലീസ് ചടങ്ങുമായി ബന്ധപ്പെട്ട് വൻ താരനിര തന്നെ എത്തിച്ചേർന്നിരുന്നു. ഈ അവസരത്തിൽ ബാഹുബലിയുടെ വിതരണക്കാരും മലയാളം വിഭാഗം ഇവന്റ് ഓർഗനൈസർമാരും ചേർന്നാണ് പോസ്റ്റർ പ്രദർശിപ്പിച്ചത്. ഇത് ഗിന്നസ് ലോക റെക്കോർഡ് സംഘാടകരുടെ പരിശോധനയ്ക്ക് വിധേയമാക്കും.പ്രഭാസ് ആണ് ബാഹുബലിയിലെ നായകൻ. റാണാ ദഗുബതി, അനുഷ്‌കാ ഷെട്ടി, തമന്ന, രമ്യ കൃഷ്ണൻ, സത്യരാജ്, സുധീപ്, നാസർ തുടങ്ങിയ വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു. കെ.കെ.സെന്തിൽ കുമാർ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന് എം.എം കീരവാണിയാണ് സംഗീതം നൽകിയിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News