Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:36 am

Menu

Published on June 12, 2013 at 6:31 am

ധോണിയോട് മാനേജ്മെന്‍റ് സ്ഥാപനത്തിലെ ഓഹരിപങ്കാളിത്തത്തെ കുറിച്ച് വിശദീകരണം തേടും

bcci-to-quiz-dhoni-on-holdings-in-companies

ബോര്‍ഡ് യോഗത്തിന് ശേഷം ഇടക്കാല പ്രസിഡന്റ് ജഗ്‌മോഹന്‍ ഡാല്‍മിയയാണ് ധോനിക്കെതിരായ ആരോപണങ്ങളെക്കുറിച്ച് അദ്ദേഹത്തില്‍ നിന്ന് വിശദീകരണം ചോദിക്കുമെന്ന് അറിയിച്ചത്. ഇന്ത്യന്‍ ടീമിലെ ഏതാനും കളിക്കാരെ മാനേജ് ചെയ്യുന്ന മാനേജ്‌മെന്റ് സ്ഥാപനത്തില്‍ മഹേന്ദ്ര സിങ് ധോനിക്കുള്ള ഓഹരി പങ്കാളിത്തത്തെക്കുറിച്ചാണ് വിവരങ്ങള്‍ ആരായുക. ധോനിയുടെ പരസ്യക്കരാറുകളും മറ്റ് വാണിജ്യ ഇടപാടുകളും മാനേജ് ചെയ്യുന്ന റീതി സ്‌പോര്‍ട്‌സ് എന്ന സ്ഥാപനത്തില്‍ ധോനിക്ക് 15 ശതമാനം ഓഹരിയുണ്ടെന്ന വെളിപ്പെടുത്തല്‍ ഒരു ഇംഗ്ലീഷ് ദിനപത്രം പുറത്തുകൊണ്ടുവന്നതോടെയാണ് വിവാദമായത്. സുഹൃത്തും ബിസിനസ് പങ്കാളിയുമായ അരുണ്‍ പാണ്ഡെയുടെ പേരിലാണ് ബാക്കി ഓഹരികള്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അംഗങ്ങളായ സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, പ്രഗ്യാന്‍ ഓജ എന്നിവരെ മാനേജ് ചെയ്യുന്നത് മഹേന്ദ്ര സിങ് ധോനിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണെന്ന വാര്‍ത്ത പുറത്തു വന്നിരുന്നു

ടീം ക്യാപ്റ്റനെന്ന പദവിയിലിരിക്കെ, ധോനി സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് സ്ഥാപനത്തില്‍ മുതല്‍മുടക്കുന്നതും ടീമിലെ താരങ്ങളെ മാനേജ്‌ചെയ്യുന്നതും ശരിയല്ലെന്ന വാദമാണ് ക്രിക്കറ്റ് വൃത്തങ്ങളില്‍നിന്നുയരുന്നത്. ഇവരുടെ സെലക്ഷന്‍ കാര്യങ്ങളില്‍ അനര്‍ഹമായി ധോനി ഇടപെടുന്നുണ്ടോ എന്ന ചോദ്യവും പുതിയൊരു വിവാദത്തിന് തുടക്കം കുറിക്കുന്നു.

Loading...

Leave a Reply

Your email address will not be published.

More News