Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പെണ്ണഴകിനു മുടിയഴകു പ്രധാനം. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആര്‍ക്കും സുന്ദരമായ, തിളക്കമേറിയ മുടിയിഴകള്‍ സ്വന്തമാക്കാം.
1) എപ്പോഴും ഷാംപു ഉപയോഗിച്ചതിനുശേഷം മാത്രം കണ്ടീഷണര്‍ ഉപയോഗിക്കുക.
2)മുടി വരണ്ടതാണെങ്കില്‍ നിര്‍ബന്ധമായും കണ്ടീഷണര്‍ പോസ്റ്റ് ഷാംപു ഉപയോഗിക്കണം.
3) മോയിച്യുറൈസ് ചെയ്യുന്ന കണ്ടീഷണറുകളേക്കാള്‍ നല്ലതു പ്രോട്ടീന്‍ ബേസ്ഡ് കണ്ടീഷണറുകളാണ്.
4) മുടിയുടെ അറ്റത്തു മാത്രം കണ്ടീഷണര്‍ പുരട്ടുക.
5) മുടി ചീകുന്നതു വളരെ പ്രധാനം. പല്ലകലമുള്ള ചീപ്പ് ഉപയോഗിച്ചു രാത്രി കിടക്കുന്നതിനു മുന്‍പു മുടി ചീകിയാല്‍ മുടി സമൃദ്ധമായി വളരും. നനഞ്ഞ മുടി ഒരിക്കലും ചീപ്പ് ഉപയോഗിച്ചു ചീകരുത്.
6) എല്ലാ ദിവസവും ഷാംപു ഉപയോഗിക്കുന്നതു മുടിയുടെ സ്വാഭാവികത നശിപ്പിക്കും.
7) പ്രഫഷണലിന്റെ സഹായത്തോടെ മാത്രം ഹെയര്‍ കളര്‍ ഉപയോഗിക്കുക.
8) മുടിയുടെ സ്വഭാവമനുസരിച്ചു ഷാംപു തിരഞ്ഞെടുക്കുക. ഷാംപു ഉപയോഗിച്ചശേഷം വിപരീതഫലമുണ്ടായാല്‍ ഉടന്‍തന്നെ മറ്റൊരു ബ്രാന്‍ഡ് തിരഞ്ഞെടുക്കുക.
9) രണ്ടു മാസം കൂടുമ്പോള്‍ മുടിയുടെ അറ്റം വെട്ടുക.
10) നനഞ്ഞ മുടി സ്വാഭാവികമായി ഉണങ്ങുന്നതാണു നല്ലത്.
Leave a Reply