Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 8:19 am

Menu

Published on March 15, 2018 at 12:19 pm

സ്വഭാവം നന്നാക്കാൻ സര്‍ജറിയോ ..???

behavioural-surgery-for-behavioural-disorder

സ്വഭാവം നന്നാക്കാൻ സര്‍ജറി എന്ന് കേൾക്കുമ്പോൾ തന്നെ നമ്മളിൽ പലർക്കും വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ള ഒന്നാണ്. എന്നാൽ മനസ്സിനും പെരുമാറ്റങ്ങൾക്കും സര്ജറി ചെയ്തത് ആരോഗ്യം വീണ്ടെടുക്കാറുണ്ട് . സര്‍ജറികൾ പലതരത്തിലുണ്ട് . പ്രധാനമായും ലഘുശസ്ത്രക്രിയ അത്ര ലഘുവല്ലാത്ത സര്‍ജറി എന്നിങ്ങനെ രണ്ടായി തരം തിരിക്കാം .

ശരീരത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നതും ശരീരത്തിൽ നിന്ന് ഒഴിവാക്കേണ്ടതുമായ പരു, മുഴ, കുരു, വളര്ച്ചകളെ പിഴുതെറിയാന്‍ ഓപ്പണ്‍ സര്‍ജറികളും ഉണ്ട് . എന്നാൽ സ്വഭാവദൂഷ്യങ്ങള്‍ പരിഹരിക്കുന്നതിനും
മനസ്സ് തുറന്ന് സ്വഭാവത്തെ മാറ്റിയെടുക്കുന്നതിനും ശസ്ത്രക്രിയകളുണ്ട് . ബിഹേവിയർ ശസ്ത്രക്രിയയിലൂടെ
അനാവശ്യമായ ദേഷ്യം, വെറുപ്പ്, ശത്രുതാ മനോഭാവം, കുറ്റം പറയല്, കുതികാല് വെട്ട്, ചതി, വിദ്വേഷം പരത്തല് തുടങ്ങി പുകവലി, മദ്യപാനം, മൊബൈല് അഡിക്ഷന് എന്നിവ മാറ്റിയെടുക്കാവുന്നതാണ് .

നല്ലൊരു മനശാസ്ത്രവിദഗ്ധന്റെ സേവനത്തിലൂടെ സ്വയം വിലയിരുത്തുന്നതും മറ്റുള്ളവർ ചൂണ്ടിക്കാണിക്കുന്നതുമായ വിശകലനങ്ങളിലൂടെ നമ്മുടെ സ്വഭാവത്തിൽ നമ്മൾ പോലുമറിയാതെ വളർന്നു വന്ന വേണ്ടത്ത മുഴകളും ഭാഗങ്ങളുമെല്ലാം കണ്ടെത്തി നീക്കം ചെയ്യാവുന്നതാണ് .

ഉൾമനസിന്റെ പൊള്ളൽ :

ഭൂതകാലത്തിലെ ചില പൊള്ളിക്കുന്ന ഓർമകളും അവയിലെ നീറ്റലും ആന്തരിക മുറിവുകൾ ഉണ്ടാക്കുന്നവയാണ് . മനസ്സിന്റെ കീഹോള് വഴി കൊഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി സര്‍ജറിയിലൂടെ മുറിവുകൾ ഇല്ലാതാക്കി നമ്മളെ സാധാരണജീവിതത്തിലേക്ക് കൊണ്ടുവരാവുന്നതാണ് .

പൊട്ടലും ചീറ്റലുകളും :

_

_
അടക്കാനാവാത്ത ദേഷ്വവും വെറുപ്പും മൂലം ആന്തരികഘടനയിലും ബാഹ്യഘടനയിലും ഉണ്ടാക്കുന്ന പൊട്ടലും ചീറ്റലും ഇല്ലാതാക്കുന്നതിന് രോഗികള്‍ക്ക് ഇമോഷണല്‍ കഥാര്‍സിസും ആംഗര്‍ മാനേജ്‌മെന്റ് ലേപനങ്ങളും സഹിതം ബിഹേവിയറല്‍ സര്‍ജറി സഹായകരമാണ് .

വിള്ളല്‍, വിതുമ്പല്‍:

_

_
കുടുംബബന്ധങ്ങലുണ്ടാക്കുന്ന വിള്ളലും വിതുമ്പലും മനസിനെ നിരന്തരം മുറിപ്പെടുത്തുന്നു . ഇത്തരക്കാരിൽ
ഓപ്പണ്‍ ബിഹേവിയറല്‍ സര്‍ജറി, ഫാമിലി തെറാപ്പി സങ്കേതങ്ങളുപയോഗിച്ച് മനസിലുണ്ടാക്കുന്ന ക്ഷതങ്ങളും ഈഗോയും മാറ്റിയെടുക്കാവുന്നതാണ് . എന്നിട്ടും ശെരിയായില്ലെങ്കിൽ ബിഹേവിയറല്‍ ലാപറോസ്‌കോപ്പി വഴി
ശരിയാക്കാവുന്നതാണ് .

ആശങ്കയും വിഷാദവും:

_

_
ജീവിതത്തിൽ വിഷാദ ചിന്തകളും ഉത്കണ്ഠയും നിലനില്‍ക്കുന്നവരിൽ തലച്ചോറിനും ചിന്തകള്‍ക്കും വെളിച്ചം പകരുന്നതിനും പര്യാപ്തമായ ഉണര്‍വും ഉന്മേഷവും നല്‍കുന്നത്തിനും കീഹോള്‍ ബിഹേവിയറല്‍ സര്‍ജറി വളരെ ഉപകാര പ്രഥമാണ് .

Loading...

Leave a Reply

Your email address will not be published.

More News