Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്നത്തെ കാലത്ത് മിക്കവരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് വയർ ചാടുന്നത്.മെലിഞ്ഞവര്‍ക്കു പോലും പലപ്പോഴും ഈ പ്രശ്‌നം നേരിടേണ്ടി വരും. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലെ കൊഴുപ്പിനെപ്പോലെ എളുപ്പമല്ല, വയറ്റിലെ കൊഴുപ്പു പോകാന്‍. കൊഴുപ്പു കൂടുന്നതു മാത്രമല്ല, വയര്‍ ചാടാനുള്ള കാരണം, വയറ്റിലെ ചര്‍മം അയഞ്ഞു തൂങ്ങുന്നതും ഇതിനു കാരണമാകാം.ഇതിനുവേണ്ടി എക്‌സസൈസ് ചെയ്തും ഭക്ഷണം കഴിക്കാതിരുന്നും കഷ്ടപ്പെടുന്നവരുടെ എണ്ണത്തിലും കുറവില്ല.എന്നാൽ ഇനി ഇക്കാര്യമോർത്ത് വിഷമിക്കേണ്ട….ഇനി വേഗത്തില്‍ ഫലം കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഒരു സൂപ്പർ ഡ്രിങ്ക് ഇതാ. നമുക്കു വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഒന്ന്.
പാര്‍സ്‌ലി, ചെറുനാരങ്ങ എന്നിവയാണ് ഇതിലെ ചേരുവകള്‍. ഇതുപയോഗിച്ചാണ് ജ്യൂസ് തയ്യാറാക്കേണ്ടത്.
തയ്യാറാക്കുന്ന വിധം
ഒരു കെട്ട് പാര്‍സ്ലി മിക്‌സിയില്‍ അടിച്ചു ജ്യൂസാക്കുക. ഇതിലേയ്ക്ക് ഒരു ചെറുനാരങ്ങയുടെ നീരും അര കപ്പ് വെള്ളവും ചേര്‍ക്കാം.ഇത് നല്ലപോലെ അടിച്ചെടുക്കുക. ഈ ജ്യൂസ് പിന്നീട് ഊറ്റിയെടുത്ത് ഉപയോഗിയ്ക്കാം.
ഈ ജ്യൂസ് അടുപ്പിച്ച് 5 ദിവസം കുടിയ്ക്കുക. പല തവണയായി കുറേശെ വീതം കുടിയ്ക്കാം. വെറുംവയറ്റില്‍ കുടിയ്ക്കുന്നതാണ് കൂടുതല്‍ പ്രയോജനം നല്‍കുക.ആദ്യതവണ ഫലം കൂടുതല്‍ ലഭിച്ചില്ലെങ്കില്‍ 10 ദിവസത്തിനുശേഷം അടുപ്പിച്ച് വീണ്ടും ഇത് 5 ദിവസം കുടിയ്ക്കുക.
പാര്‍സ്ലിയിലെ വൈറ്റമിനുകളും ധാതുക്കളുമെല്ലാം ദഹനപ്രക്രിയ ശക്തിപ്പെടുത്തും. ഇതുവഴി കൊഴുപ്പു കളയും.ചെറുനാരങ്ങയിലെ വൈറ്റമിന്‍ സി സ്വാഭാവികമായി കൊഴുപ്പു കുറയ്ക്കുന്ന ഘടമാണ്. ഇവ രണ്ടും ചേരുമ്പോള്‍ പ്രയോജനമേറെ.
Leave a Reply