Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തേങ്ങാപ്പാലിന് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്. ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും മുടിയ്‌ക്കുമെല്ലാം നാളികേരപ്പാല്‍ ഏറെ നല്ലതാണ്.സ്ഥിരമായി ഉപയോഗിക്കുന്നത് കൊളസ്‌ട്രോൾ,ഹൃദ്രോരോഗം എന്നിവയ്ക്ക് കാരണമാകുമെന്ന് കരുതി പലരും തേങ്ങാപ്പാലിനെ മാറ്റിനിർത്താറുണ്ട്.എന്നാൽ ദിവസവും ഒരു സ്പൂൺ തേങ്ങാപ്പാൽ കഴിക്കുന്നത് കൊണ്ട് നിങ്ങൾക്ക് ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ എന്തൊക്കെയെന്ന് അറിയണ്ടേ?
തടി
തടി കുറയ്ക്കാന്‍ തേങ്ങാപ്പാല്‍ നല്ലതാണെന്നു തെളിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ചു വിര്‍ജിന്‍ കോക്കനട്ട് മില്‍ക്. ഇത് തേങ്ങാപ്പാല്‍ തിളപ്പിച്ചുണ്ടാക്കുന്നതാണ്.

പ്രതിരോധശേഷി
തേങ്ങാപ്പാലില്‍ വൈറ്റമിന്‍ സി, ലോറിക് ആസിഡ് എന്നിവ ധാരാളമുണ്ട്. ഇതുകൊണ്ടുതന്നെ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലത്.

എല്ല്
കാല്‍സ്യം, ഫോസ്ഫറസ് എന്നിവ തേങ്ങാപ്പാലില്‍ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ എല്ലുകളുടെ ബലത്തിനും ഏറെ നല്ലതാണ്.

പ്രമേഹത്തിന്
ഇതിലെ മാംഗനീസ് രക്തത്തിലെ ഷുഗര്‍ തോതു കുറയ്ക്കാന്‍ നല്ലതാണ്. ഇതുകൊണ്ടുതന്നെ പ്രമേഹത്തിന് ഫലപ്രദം.

വാതം
തേങ്ങാപ്പാലില്‍ സെലേനിയം അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ വാതം പോലുള്ള രോഗങ്ങള്‍ കുറയാനും വേദന മാറാനുമെല്ലാം നല്ലതാണ്. സെലേനിയം ഒരു തരം ആന്റിഓക്‌സിഡന്റാണ്.

കൊളസ്‌ട്രോള്‍
തേങ്ങാപ്പാലില്‍ അടങ്ങിയിരിയ്ക്കുന്നത് സാച്വറേറ്റഡ് കൊഴുപ്പാണ്. ഇതുകൊണ്ടുതന്നെ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്. മാത്രമല്ല, നല്ല കൊളസ്‌ട്രോള്‍ കൂട്ടുകയും ചെയ്യും.

ഹൃദയാരോഗ്യത്തിന്
തേങ്ങാപ്പാലിലെ ലോറിക് ആസിഡ് ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഹൃദയസംബന്ധമായ രോഗങ്ങള്‍ തടയാന്‍ ഏറെ നല്ലത്. വൈറസ്, ബാക്ടീരിയ എന്നിവയ്‌ക്കെതിരെ പ്രവര്‍ത്തിയ്ക്കുന്നതും ഹൃദയത്തിന് നല്ലതാണ്.

അല്‍ഷീമേഴ്‌സ്
അല്‍ഷീമേഴ്‌സ് രോഗത്തിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് തേങ്ങാപ്പാല്‍. ഇത് ദിവസവും കഴിയ്ക്കുന്നത് അല്‍ഷീമേഴ്‌സ് തടയാന്‍ മാത്രമല്ല, ഈ രോഗമുള്ളവര്‍ക്കും നല്ലതാണ്. ബ്രെയിന്‍ ആരോഗ്യം ഇതു മെച്ചപ്പെടുത്തും.

ദഹനേന്ദ്രിയത്തിന്റെ
ആരോഗ്യത്തിന് ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിന് തേങ്ങാപ്പാല്‍ ഏറെ നല്ലതാണ്. ഇത് വയറ്റിലെ അള്‍സര്‍ മാറുന്നതിനും നല്ലതു തന്നെ.

Leave a Reply