Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:33 am

Menu

Published on April 18, 2014 at 4:39 pm

വെള്ളരിയുടെ ഔഷധ ഗുണങ്ങൾ

benefits-of-cucumber

ആയുർ വേദ പ്രകാരം വെള്ളരി വളരെയേറെ ഔഷധ ഗുണമുള്ള ഒരു പച്ചക്കറിയാണ്.ഇതിൽ വിറ്റാമിൻ സിയും,ബി 1ബി 2 ,പ്രോട്ടീൻ,ഇരുമ്പ് എന്നിവ ചെറിയ തോതിലും പൊട്ടാസ്യം, സൾഫർ, ക്ലോറിൻ, കാത്സ്യം, സോഡിയം,എന്നിവ ധാരാളവുമടങ്ങിയിട്ടുണ്ട്. വെള്ളരിയുടെ ചില ഔഷധ ഗുണങ്ങൾ താഴെ കൊടുക്കുന്നു.

* വെള്ളരി ഇലയും ജീരകവും കൂടി വറുത്ത് പൊടിയാക്കി തേനിൽ സേവിച്ചാൽ തൊണ്ട രോഗങ്ങൾക്ക് ശമനം ലഭിക്കും.

* പ്രമേഹ രോഗികൾക്ക് അധികം മൂക്കാത്ത വെള്ളരി ദിവസവും പച്ചയ്ക്ക് കഴിക്കുന്നത് നല്ലതാണ്.

* വെള്ളരി അരച്ച് ശരീരത്തിൽ പുരട്ടി ഒരു മണിക്കൂർ കഴിഞ്ഞ് കഴുകി കളയുക.ഇങ്ങനെ ദിവസവും ചെയ്യുന്നത് ചുളിവുകളും പാടുകളും നീക്കി ചർമ്മത്തെ സുന്ദരമാക്കും.

* വെള്ളരിയുടെ തളിരില തേനും കൂട്ടി പിഴിഞ്ഞ് കണ്ണിലുറ്റിച്ചാൽ കണ്‍ചുവപ്പ്,വീക്കം.പഴുപ്പ്,ചൊറിച്ചിൽ എന്നിവ മാറുന്നതാണ്.

* ഒരു ഗ്ലാസ്‌ വെള്ളരി അരച്ചു പിഴിഞ്ഞ നീരെടുത്ത് അതിൽ രണ്ടു ടീസ്പൂണ്‍ നാരങ്ങാനീര് ചേർത്ത് ദിവസവും കഴിച്ചാൽ മൂത്ര തടസം മാറുന്നതാണ്.

* ഗർഭ കാലത്ത് വെള്ളരി നെയ്യ് കഴിക്കുന്നത് സുഖപ്രസവത്തിന് സഹായിക്കും.

* വെള്ളരിക്ക ചെറു കഷണങ്ങളാക്കി മുറിച്ച് ഉപ്പും കുരുമുളകും വിതറി വേനൽക്കാലത്തുപയോഗിച്ചാൽ ദാഹം ശമിക്കുന്നതോടൊപ്പം മൂത്രദോഷവും മാറും.

Loading...

Leave a Reply

Your email address will not be published.

More News