Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2026 12:02 am

Menu

Published on July 18, 2016 at 2:17 pm

ചൂടുവെള്ളത്തില്‍ തേന്‍ ചേര്‍ത്തു കുടിച്ചാല്‍….

benefits-of-honey-water-you-never-knew

തേനിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് നമുക്ക് അറിയാവുന്ന കാര്യമാണ് .പല രോഗങ്ങള്‍ക്കും പലതരത്തിലാണ് മരുന്നായി തേനുപയോഗിയ്ക്കുന്നത്. ആയുര്‍വേദത്തില്‍ പ്രത്യേകിച്ചും തേന്‍ ഭക്ഷ്യവസ്തുവായല്ല, മരുന്നായാണ് കണക്കാക്കപ്പെടുന്നതും.എന്നാൽ ചെറുചൂടുവെള്ളത്തില്‍ കലര്‍ത്തി ഉപയോഗിക്കുന്നത് കൊണ്ടു പ്രയോജനം ഇരട്ടിയാണ്.ഇങ്ങനെ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം…..

വെറുംവയറ്റില്‍ ചെറുചൂടുവെള്ളത്തില്‍ തേന്‍ കലക്കി കുടിയ്ക്കുന്നത് തടി കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ്.

ചുമ, കോള്‍ഡ് എന്നിവ മാറാനുള്ള, വരാതിരിയ്ക്കാനുള്ള എളുപ്പവഴി കൂടിയാണ് ഇത്.

പരിസ്ഥിതി സംബന്ധമായ അലര്‍ജിയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഈ കോമ്പിനേഷന്‍.

ഈ മിശ്രിതം തൊണ്ടവേദനയ്ക്കുള്ള നല്ലൊരു പരിഹാരമാണ്.

ഇത് വായിലെ ബാക്ടീരികള്‍ക്കെതിരെ പ്രവര്‍ത്തിയ്ക്കും. വായുടേയും പല്ലിന്റെയും ആരോഗ്യത്തിന് ഏറെ നല്ലതാണ്.

ശരീരത്തില്‍ ജലാശം നില നിര്‍ത്താന്‍ നല്ലൊരു വഴിയാണിത്. ഇതിലൂടെ ഊര്‍ജവും ലഭിയ്ക്കും.

ചൂടുവെള്ളത്തിനൊപ്പം തേന്‍ ചേരുമ്പോള്‍ ദഹനം എളുപ്പത്തിലാകും. ഭക്ഷണശേഷം ഇതു കഴിയ്ക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ അകറ്റും.

ശരീരത്തിന്റെ അപയചപ്രക്രിയ വര്‍ദ്ധിപ്പിയ്ക്കാന്‍ തേന്‍, ചൂടുവെള്ള മിശ്രിതത്തിന് കഴിയും. ഇതുവഴി വിശപ്പുണ്ടാകും. കൊഴുപ്പു നീങ്ങും.

ശരീരത്തിന് രോഗപ്രതിരോധശേഷി നല്‍കാന്‍ ഇത് ഏറെ നല്ലതാണ്. ഇത് ശാരീരികാവയവങ്ങളെ വിഷാംശത്തില്‍ നിന്നും വൃത്തിയാക്കുന്നു. അസുഖങ്ങള്‍ വരുന്നതു തടയുന്നു.

ശരീരത്തിലെ മാത്രമല്ല, ചര്‍മത്തിലേയും വിഷാംശം കളയുന്നു. ഇതുവഴി ചര്‍മത്തിന് തിളക്കവും ഗുണവും വര്‍ദ്ധിയ്ക്കുന്നു.

നല്ല ഉന്മേഷം ദിവസം മുഴുവന്‍ നില നിര്‍ത്തണമെങ്കിലുള്ള നല്ലൊരു വഴിയാണിത്. ഒരു മുഴുവന്‍ ദിവസത്തേയ്ക്കുമുള്ള ഊര്‍ജദായിനി.

തേന്‍ വെറുതെ കഴിയ്ക്കുന്നത് മലബന്ധമുണ്ടാക്കുമെന്നു പറയും. എന്നാല്‍ ചൂടുവെള്ളത്തില്‍ ചേര്‍ത്തു കഴിയ്ക്കുന്നത് നല്ല ശോധന നല്‍കുന്നു.

ഈ മിശ്രിതത്തില്‍ അല്‍പം കറുവാപ്പട്ട പൊടി ചേര്‍ത്തു കഴിയ്ക്കുന്നത് ഹൃദ്രോഗങ്ങള്‍ വരാതിരിയ്ക്കാനുള്ള നല്ലൊരു വഴിയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News