Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 4, 2024 1:34 pm

Menu

Published on December 2, 2018 at 10:00 am

മുടിയുടെ സംരക്ഷണത്തിന് ഒലീവ് ഓയിൽ..

benefits-of-hot-olive-oil-massage-hair-care

ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ഒലീവ് ഓയില്‍. കേശസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും വളരെയധികം സഹായിക്കുന്നു ഒലീവ് ഓയില്‍. ഒലീവ് ഓയില്‍ ഉപയോഗിച്ച് എങ്ങനെയെല്ലാം ചര്‍മസംരക്ഷണവും സൗന്ദര്യസംരക്ഷണവും നടത്താം എന്നത് നമുക്കെല്ലാം അറിയാം. മുടിയുടെ ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ഒലീവ് ഓയില്‍ പല വിധത്തിലുള്ള ഗുണങ്ങള്‍ ആണ് ഉള്ളത്. കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ തിരയുന്നവരാണ് നമ്മളെല്ലാവരും.

മുടിയെ വലക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഒലീവ് ഓയില്‍. ഇത് ചര്‍മ്മത്തിന് മാത്രമല്ല മുടിക്കും വളരെ വലിയ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അല്‍പം ഒലീവ് ഓയില്‍ എടുത്ത് ചൂടാക്കി ഇളം ചൂടില്‍ തന്നെ തലയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. കേശസംരക്ഷണത്തിന് സഹായിക്കുന്ന അവസ്ഥയില്‍ ഇത് എങ്ങനെയെല്ലാം എന്ന് നോക്കാം.

താരന്‍

താരന്‍ പലരേയും വലക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. എന്നാല്‍ ഇത് പലപ്പോഴും പൂര്‍ണമായും മാറുന്നതിന് എന്തൊക്കെ ചെയ്യണം എന്ന് പലര്‍ക്കും അറിയില്ല. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നതിന് അല്‍പം ഒലീവ് ഓയില്‍ എടുത്ത് മിക്‌സ് ചെയ്ത് തലയില്‍ തേക്കാവുന്നതാണ്. ഇത് താരന്‍ പൂര്‍ണമായും ഇല്ലാതാക്കുന്നു.

മുടി കൊഴിച്ചില്‍

അധികപേർക്കും വളരെയധികം വില്ലനാവുന്ന ഒന്നാണ് മുടി കൊഴിച്ചില്‍. മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ് ഒലീവ് ഓയില്‍. മുടി കൊഴിച്ചില്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഒലീവ് ഓയില്‍ ചൂടാക്കി അത് തലയില്‍ തേക്കുന്നത്. ഇത് മുടി കൊഴിച്ചില്‍ ഇല്ലാതാക്കി മുടിക്ക് ആരോഗ്യവും സൗന്ദര്യവും വര്‍ദ്ധിപ്പിക്കുന്നു.

മുടിക്ക് തിളക്കം

മുടിക്ക് തിളക്കം നല്‍കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഒലീവ് ഓയില്‍. ഇത് മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. മാത്രമല്ല മുടിയുടെ തിളക്കം വര്‍ദ്ധിപ്പിച്ച് ആരോഗ്യമുള്ള മുടിയിഴകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. കേശസംരക്ഷണ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്‍ക്കുന്ന ഒന്നാണ് ഒലീവ് ഓയില്‍.

അകാല നര

അകാല നര കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നുണ്ട്. ആത്മവിശ്വാസത്തെ പോലും ഇല്ലാതാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്. അതില്‍ ഒലീവ് ഓയില്‍ ചൂടാക്കി തേക്കുന്നത് അകാല നരയെന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

മുടിയുടെ അറ്റം പിളരുന്നത്

മുടിയുടെ അറ്റം പിളരുന്നതിന് പരിഹാരം കാണുന്നതിനും ഒലീവ് ഓയില്‍ തന്നെയാണ് മികച്ചത്. ആരോഗ്യമുള്ള കരുത്തുള്ള മുടിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഒലീവ് ഓയില്‍. ഇത് ചെറുതായി ചൂടാക്കി അല്‍പം മുടിയില്‍ അങ്ങോളമിങ്ങോളം തേക്കുന്നത് മുടിയുടെ അറ്റം പിളരുന്നതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മുടിയുടെ കരുത്തിനും ഇത് വളരെ നല്ലതാണ്.

പേനിനെ ഇല്ലാതാക്കാന്‍

പേനിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഒലീവ് ഓയില്‍. ഒലീവ് ഓയില്‍ ചൂടാക്കി തലയില്‍ തേക്കുന്നത് പേന്‍ എന്ന പ്രതിസന്ധിയെ ഇല്ലാതാക്കുന്നു. മാത്രമല്ല ആഴ്ചയില്‍ മൂന്ന് തവണ നമുക്ക് മുടിയില്‍ തേക്കാവുന്നതാണ്. ഇത് മുടിയുടെ പ്രതിസന്ധിയെ മാത്രമല്ല പേനിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വളരെയധികം സഹായിക്കുന്നു. അതുകൊണ്ട് പേന്‍ എന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇളം ചൂടുള്ള ഒലീവ് ഓയില്‍.

കഷണ്ടിക്ക് പരിഹാരം

കഷണ്ടിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഒലീവ് ഓയില്‍. കഷണ്ടിയുള്ള ഭാഗത്ത് ഇളം ചൂടുള്ള ഒലീവ് ഓയില്‍ കൊണ്ട് നല്ലതു പോലെ മസ്സാജ് ചെയ്യുന്നത് കഷണ്ടിയെന്ന പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല മുടിയുടെ ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് അല്‍പം ഒലീവ് ഓയില്‍ ചൂടാക്കി തേക്കുന്നത് നല്ലതാണ്.

ചകിരി നാരുപോലെയുള്ള മുടി

കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ട്. ചകിരി നാരു പോലുള്ള മുടിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഒലീവ് ഓയില്‍. അല്‍പം ഒലീവ് ഓയില്‍ ഉപയോഗിച്ച് നമുക്ക് മുടിയുടെ സോഫ്റ്റ്‌നസ് നിലനിര്‍ത്താവുന്നതാണ്. ഒലീവ് ഓയില്‍ ചൂടാക്കി ഇത് മുടിയില്‍ തേച്ച് പിടിപ്പിക്കുക. ചകിരി നാരു പോലെയുള്ള മുടിക്ക് പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു. മുടി സോഫ്റ്റ് ആവുന്നതിനും സഹായിക്കുന്നു.

Loading...

Leave a Reply

Your email address will not be published.

More News