Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 18, 2026 7:46 am

Menu

Published on March 12, 2015 at 5:29 pm

ചാട്ടം ആരോഗ്യത്തിന് നല്ല വ്യായാമം

benefits-of-jumping-jacks

ഓട്ടം പോലെ തന്നെ ചാട്ടവും നിങ്ങളുടെ ആരോഗ്യത്തിന് നല്ലൊരു വ്യായാമമാണ്. എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഈ വ്യായാമം തല മുതൽ കാൽ വരെ എല്ലാ ഭാഗങ്ങളെയും ചലിപ്പിക്കുന്നു. ഈ വ്യായാമം ചെയ്യുമ്പോൾ നിങ്ങളുടെ സ്റ്റാമിന വർദ്ധിക്കുന്നു. ഓട്ടം ശരീരത്തിന് ഏറെ ഗുണം നൽകുമെന്ന് എല്ലാവർക്കും അറിയാം. ഇത് എല്ലാവരും ചെയ്യുന്നതുമാണ്. അതുപോലെ തന്നെ ചാട്ടവും ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ചാട്ടം കൊണ്ട് നിങ്ങൾക്ക് ലഭിക്കുന്ന ഗുണങ്ങൾ എന്തെല്ലാമാണെന്നറിയാമോ?
1.ചാട്ടം നിങ്ങളുടെ ശരീരത്തിലെ എല്ലുകള്‍ക്ക് ശക്തി വർദ്ധിപ്പിക്കുന്നു.
2.തടി കുറയ്ക്കാൻ ചാട്ടം നല്ലതാണ്. ദിവസവും രാവിലെ ഈ വ്യായാമം ചെയ്‌താൽ തടി തീർച്ചയായും കുറയും.

Benefits of Jumping Jacks1

3.ചാട്ടം ദഹനപ്രക്രിയ നല്ല രീതിയിലാക്കാൻ സഹായിക്കുന്നു. ചാടുമ്പോൾ നിങ്ങളുടെ മെറ്റാബോളിസം പെട്ടെന്ന് വർദ്ധിക്കുന്നതാണ് ഇതിന് കാരണം.
4.ദിവസവും അൽപ നേരം ചാടുന്നത് മൂലം നിങ്ങളുടെ ശരീരം അയവുള്ളതാവും.കൂടാതെ സഹനശക്തി വര്‍ദ്ധിപ്പിക്കാനും ഈ വ്യായാമം ഗുണം ചെയ്യും.
5.ചാട്ടം നിങ്ങളുടെ മസിലുകള്‍ക്ക് ശക്തിയും രൂപഭംഗിയും നൽകാൻ സഹായിക്കും.

Benefits of Jumping Jacks2

6.ശരീരത്തിൽ ആവശ്യമില്ലാതെ അടിഞ്ഞു കൂടുന്ന കലോറിയെ നീക്കം ചെയ്യാൻ ഈ വ്യായാമം നല്ലതാണ്.
7.ഹൃദയത്തിൻറെ ആരോഗ്യത്തിന് ഈ വ്യായാമം ഏറെ നല്ലതാണ്. ദിവസവും ചാട്ടം ശീലമാക്കിയാല്‍ ഹൃദയസബന്ധമായ രോഗത്തെയും പ്രമേഹത്തെയുമൊക്കെ തടഞ്ഞു നിർത്താൻ സാധിക്കും.

Benefits of Jumping Jacks

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News