Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 12, 2026 9:03 pm

Menu

Published on September 14, 2017 at 6:42 pm

വൈന്‍ കുടിച്ച് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താം

benefits-of-red-wine-brain-health

പല രാജ്യങ്ങളിലും ആഹാരത്തിനൊപ്പം വൈന്‍ കുടിക്കുന്ന രീതി നിലനിന്നുവരുന്നുണ്ട്. റെഡ് വൈനിന്റെ ഉപയോഗം ഹൃദ്രോഗസാധ്യത കുറയ്ക്കാനും ഓര്‍മശക്തി മെച്ചപ്പെടുത്താനും തലച്ചോറിന്റെ ആരോഗ്യത്തിനും സഹായകമാണെന്നാണ് പുതിയ പഠനം.

ഇതിനായി ദിവസവും ഓരോ ഗ്ലാസ് റെഡ്വൈന്‍ കുടിച്ചാല്‍ മതി. ആസ്‌ട്രേലിയന്‍ വൈന്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകയും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുമായ ക്രെയ്‌ന സ്റ്റോക്കലി ഈ പഠനം നടത്തിയത്.

പതിവായി ഭക്ഷണത്തോടൊപ്പം മിതമായ അളവില്‍ വൈന്‍ കുടിക്കുന്നത് ഹൃദ്രോഗസാധ്യത 30 ശതമാനം കുറയ്ക്കുമെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ രണ്ട് ഗ്ലാസ്സിലധികമായാല്‍ ഹൃദ്രോഗസാധ്യത കൂടും എന്നും പ്രത്യേകം ഓര്‍ക്കണേ.

റെഡ്വൈനിന്റെ ഉപയോഗം വിവിധയിനം അര്‍ബുദ സാധ്യത കുറയ്ക്കുന്നുവെന്നും ഇതില്‍ പറയുന്നു. അന്നനാളം, പ്രോസ്റ്റേറ്റ്, ശ്വാസകോശ അര്‍ബുദങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാന്‍ റെഡ്വൈനിനു കഴിയുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ബവല്‍ കാന്‍സര്‍ 20 ശതമാനവും ലിംഫോമ 20 മുതല്‍ 40 ശതമാനം വരെയും കുറയ്ക്കാന്‍ റെഡ്വൈനിന് കഴിയും.

വൈനില്‍ ധാരാളം ഫീനോളിക് സംയുക്തങ്ങള്‍ ഉണ്ട്. അത് അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയെ തടയുന്നു. ആല്‍ക്കഹോളിന്റെ അമിതോപയോഗം തലച്ചോറിലെ കോശങ്ങളുടെ നാശത്തിന് കാരണമാകും. എന്നാല്‍ റെഡ്വൈന്‍ കുടിക്കുന്നതു മൂലം ബൗദ്ധിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടും.

ചിന്തിക്കാനും മനസ്സിലാക്കാനും ഓര്‍ത്തെടുക്കാനും എല്ലാം ഉള്ള കഴിവുകള്‍ നഷ്ടപ്പെടാതെ തടയാന്‍ റെഡ്വൈനിന് ആകുമെന്നും ക്രെയ്‌ന പറഞ്ഞു. റെഡ്വൈനില്‍ അടങ്ങിയ റെഡ്വെറാട്രോള്‍ എന്ന സംയുക്തമാണ് ഈ ഗുണങ്ങള്‍ക്കു പിന്നില്‍.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News