Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
രാവിലെ എണിക്കുമ്പോള്‍ വെറും വയറ്റില്‍ ഒരു ചായ കുടിക്കുന്ന ശീലം പലർക്കുമുണ്ട്.കട്ടന്‍ ചായ കുടിയ്ക്കുന്നവരുണ്ട്, പാലൊഴിച്ചു കുടിയ്ക്കുന്നവരുണ്ട്. ഓരോന്നിനും അതിന്റേതായ പാര്‍ശ്വഫലങ്ങളുമുണ്ട്. കട്ടന്‍ ചായ മിതമായ തോതില്‍ കുടിയ്ക്കുന്നത് ആരോഗ്യകരമാണെ്‌നു പറയാം. എന്നാൽ വെറുവയറ്റില്‍ കട്ടന്‍ചായയില്‍ അല്‍പം ചെറുനാരങ്ങ കൂടി ചേര്‍ത്തു കുടിച്ചാലോ?ഇങ്ങനെ കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ പലതാണ്.
നമ്മുടെ ശരീരത്തില്‍ 70-75 ശതമാനം വെള്ളമാണ്. ശരീരത്തില്‍ ജലാംശം അത്യാവശ്യവുമാണ്. കട്ടന്‍ചായ, ചെറുനാരങ്ങാമിശ്രിതം ശരീരത്തിലെ ജലാംശം നില നിര്‍ത്താന്‍ ഏറെ നല്ലതാണ്.
ചെറുനാരങ്ങയിലെ കാല്‍സ്യം, വൈറ്റമിന്‍ സി, സിട്രിക് ആസിഡ്, ബയോഫ്‌ളേവനൈഡുകള്‍, പെക്ടിന്‍ എന്നിവ കട്ടന്‍ ചായയ്‌ക്കൊപ്പം ശരീരത്തില്‍ ചെല്ലുമ്പോള്‍ പ്രതിരോധശേഷി വര്‍ദ്ധിയ്ക്കും.

ചെറുനാരങ്ങയിലെ വൈറ്റമിന്‍ സി തടി കുറയാനുള്ള നല്ലൊരു വഴിയാണ്. കട്ടന്‍ചായയില്‍ ഇതു ചേര്‍ത്തു കുടിയ്ക്കുമ്പോള്‍ പ്രയോജനം ഇരട്ടിയാകുന്നു.
കിഡ്‌നി, ലിവര്‍ എന്നിവ ശുദ്ധീകരിയ്ക്കാനുള്ള നല്ലൊരു വഴിയാണിത്. ശരീരത്തിലെ വിഷാംശം പുറന്തള്ളാനും ഈ കൂട്ട് ഏറെ നല്ലതാണ്.

കട്ടന്‍ ചായയില്‍ ചെറുനാരങ്ങാനീരു ചേര്‍ത്തു കുടിയ്ക്കുന്നത് ചര്‍മത്തിന് നല്ലതാണ്. ആസ്‌കോര്‍ബിക് ആസിഡ്, വൈറ്റമിന്‍ എന്നിവ ചര്‍മത്തിലെ ടോക്‌സിനുകള്‍ ഒഴിവാക്കും, മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ അകലും. ചര്‍മത്തിന് ഉറപ്പുണ്ടാകും.

ബ്രഷ് ചെയ്തു കഴിഞ്ഞാലും വായ്‌നാറ്റം പലരേയും അലട്ടുന്ന പ്രശ്‌നമാണ്. കട്ടന്‍ ചായയില്‍ ചെറുനാരങ്ങാനീരു ചേര്‍ത്തു കുടിയ്ക്കുന്നത് ഈ പ്രശ്‌നത്തിനുള്ള നല്ലൊരു പരിഹാരമാണ്.
ചായ കുടിച്ചാല്‍ വയറ്റില്‍ അസിഡിറ്റിയുടെ പ്രശ്‌നമുള്ളവര്‍ക്ക് ഇതൊഴിവാക്കാനുള്ള നല്ലൊരു വഴിയാണ് കട്ടന്‍ ചായയില്‍ ചെറുനാരങ്ങ ചേര്‍ത്തു കുടിയ്ക്കുന്നത്
നല്ല മൂഡും ഉന്മേഷവും രാവിലെ തന്നെ ലഭിയ്ക്കാനുള്ള നല്ലൊരു വഴിയാണ് കട്ടന്‍ചായയില്‍ ചെറുനാരങ്ങാനീരു ചേര്‍ത്തു കുടിയ്ക്കുന്നത്. കട്ടന്‍ ചായ മാത്രം കുടിയ്ക്കുമ്പോഴുള്ള ഉന്മേഷത്തേക്കാള്‍ ഇരട്ടി ഈ രീതിയില്‍ ലഭിയ്ക്കും.

ബ്രഷ് ചെയ്തു കഴിഞ്ഞാലും വായ്‌നാറ്റം പലരേയും അലട്ടുന്ന പ്രശ്‌നമാണ്. കട്ടന്‍ ചായയില്‍ ചെറുനാരങ്ങാനീരു ചേര്‍ത്തു കുടിയ്ക്കുന്നത് ഈ പ്രശ്‌നത്തിനുള്ള നല്ലൊരു പരിഹാരമാണ്.
Leave a Reply