Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 6:37 pm

Menu

Published on June 17, 2013 at 4:29 am

കൊതുകിനെ അകറ്റാന്‍ ചില മാര്‍ഗ്ഗങ്ങള്‍

best-defense-against-mosquitos

സംസ്ഥാനം ഇന്ന് ഡെങ്കിപ്പനിയുടെ പിടിയിലാണ്. പനിമൂലം സംസ്ഥാനത്ത് നിരവധി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു തുടങ്ങി. ഡെങ്കിപ്പനിക്ക് പ്രധാന കാരണം കൊതുകകളാണ്. കൊതുകുകളെ നശിപ്പിക്കുകയാണ് പനിപടരുന്നത് തടയാന്‍ പ്രധാനമാര്‍ഗ്ഗം.കൊതുകിനെ അകറ്റാന്‍ ചില സ്വാഭാവിക വഴികളാണ് താഴെ കൊടുക്കുന്നത്.

കൊതുകിനെ ഓടിച്ചു കളയാന്‍ ഗുഡ്‌നൈററ് പോലുള്ളവ ലഭിക്കും. ഇവയിലെ ലായനി തീര്‍ന്നുകഴിഞ്ഞാല്‍ മണ്ണെണ്ണയും കര്‍പ്പൂരവും കൂടി കലര്‍ത്തി ഇതിലൊഴിച്ച് പ്ലഗില്‍ കുത്തി വച്ച് ഉപയോഗിക്കാം. ഇതില്‍ നിന്നും വരുന്ന പുക മറ്റുള്ളവയുടെയത്ര അപകടവുമുണ്ടാക്കില്ല.ഒരു പാത്രത്തില്‍ ചകിരി, ചിരട്ട എന്നിവയിട്ട് പുകയ്ക്കുന്നത് കൊതുകിനെ അകറ്റാന്‍ സഹായിക്കും. കര്‍പ്പൂരവും കൊതുകിനെ ഓടിക്കുവാനുള്ള ഒരു മാര്‍ഗമാണ്. ഇതിലെ സള്‍ഫറാണ് ഇതിന് സഹായിക്കുന്നത്.കൊതുകുകളുടെ ലാര്‍വകള്‍ കൂടുകൂട്ടുന്ന മേഖലകളില്‍ പപ്പായ ഇല പിഴിഞ്ഞെടുത്ത ചാറു വെള്ളത്തില്‍ കലക്കി ഒഴിച്ചാല്‍ നീണ്ട കാലയളവിലേക്കു കൊതുകിനെ അകറ്റാം.ഉണക്കിയ പപ്പായ ഇല പൊടിച്ചു മെഴുകുമായി നിശ്ചിത അനുപാതത്തില്‍ ചേര്‍ത്ത്‌ ഉണ്ടാക്കുന്ന മെഴുകുതിരി കത്തിക്കുന്നത് കൊതുകിനെ അകറ്റാന്‍ വളരെ ഉപകാരപ്രദമാണ്. പപ്പായ ഇലയില്‍ അടങ്ങിയിരിക്കുന്ന പ്രത്യേക രാസവസ്‌തുവാണു കൊതുകിനെ തുരത്താന്‍ സഹായിക്കുന്നത്‌.

Loading...

Leave a Reply

Your email address will not be published.

More News