Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:39 am

Menu

Published on January 16, 2014 at 11:49 am

വരണ്ട ചർമ്മത്തെ സുന്ദരമാക്കാൻ സ്‌പാ ഫേഷ്യല്‍

best-facial-treatment-for-dry-skin-spa-facial

വരണ്ട ചര്‍മ്മമുളളവര്‍ ഇനി വിഷമിക്കേണ്ട.  ഏതു കാലാവസ്ഥയിലും വരണ്ട ചര്‍മ്മത്തെ സുന്ദരമാക്കാന്‍ ഇനി  സ്‌പാ ഫേഷ്യല്‍ സഹായിക്കും.ഈ ഫേഷ്യൽ ചെയ്യാനായി ആദ്യം പാല്‍, തൈര്‌, നെയ്യ്‌, പഞ്ചസാര എന്നിവയടങ്ങിയ ഒരു ഹെർബൽ ക്രീം മുഖത്ത് പുരട്ടുക. ചര്‍മ്മത്തിലെ ചുളിവുകള്‍ തടയാന്‍ സഹായിക്കുന്ന കൊളാജിന്റെ പ്രവര്‍ത്തനത്തിന്‌ ഈ അഞ്ചു ഘടകങ്ങള്‍ ഒത്തു ചേരുന്നത്‌  വളരെ നല്ലതാണ്. ചര്‍മ്മത്തിലെ അഴുക്കുകള്‍നീക്കാൻ പാലും, ചര്‍മ്മത്തിന്റെ കരുവാളിപ്പ്‌ മാറ്റാന്‍  തൈരും, ഏറെ സഹായകമാണ്.  ചര്‍മ്മത്തിന്‌ മൃദുത്വവും തിളക്കവും നല്കാൻ തേനും  കരുത്ത്‌ നല്‍കി പരിപോഷിപ്പിക്കാൻ നെയ്യും നല്ലതാണ്. ചര്‍മ്മത്തിലെ മൃതകോശങ്ങളെ അകറ്റാൻ  പഞ്ചസാര പ്രയോജനപ്പെടും.  ഈ ക്രീം ഉപയോഗിച്ച്‌ പതിനഞ്ച്‌ മിനിട്ട്‌ മസാജ്‌ ചെയ്തതിനു  ശേഷം ഒരു ഡി ടോക്‌സി ഫൈയിംഗ്‌ പായ്‌ക്ക്‌ ഇടുക. അലോവേര പോലുളള പ്രകൃതി ദത്ത ഘടകങ്ങള്‍ അടങ്ങിയ പാക്ക്‌ ഉപയോഗിക്കുക. പിന്നീട്  ഇത്‌ തുടച്ചുമാറ്റി  ചർമ്മത്തിന്‌ പുതുമ നല്‍കാന്‍ ഒരു പായ്‌ക്ക്‌ ഇടണം.അര സ്പൂണ്‍ ബദാം പൊടിച്ചത്‌, കുഴമ്പുരൂപത്തിലാക്കിയ  ഒരു കഷണം ഏത്തപ്പഴം,  കാല്‍ സ്‌പൂണ്‍ മുട്ടയുടെ മഞ്ഞ  ഇവ മിശ്രിതമാക്കി മുഖത്തും കഴുത്തിലും പുരട്ടി ഇരുപത്‌ മിനിട്ട്‌ കഴിഞ്ഞതിനു  ശേഷം കഴുകണം. ഇതു ചര്‍മ്മത്തിന്‌ തിളക്കവും മൃദുവും നല്‍കും. പിന്നീട്   വെളളരിക്കാക്കുഴമ്പു ഫ്രിഡ്‌ജില്‍ വച്ചു തണുപ്പിച്ചത്തിനു ശേഷം പഞ്ഞിയില്‍ മുക്കി ചര്‍മ്മത്തിന്‌ കോള്‍ഡ്‌ കംപ്രഷന്‍ കൊടുത്തശേഷം സണ്‍ക്രീം പുരട്ടുക. ഇപ്പോൾ നിങ്ങളുടെ മുഖം വളരെയധികം ആകർഷകമുള്ളതായി കാണാം.

Loading...

Leave a Reply

Your email address will not be published.

More News