Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മിറക്കിൾ ജ്യൂസ് പേര് പോലെ തന്നെ ഇന്ന് ലോകത്തിനു മുമ്പിൽ ഒരു അത്ഭുദ പാനീയമാണ് . അതിന്റെ രുചിമാത്രമല്ല ഗുണഗണങ്ങളുംകൂടിയാണ് ജ്യൂസിനെ ഇത്രമേൽ പ്രിയങ്കരമാക്കുന്നത്. മിറാക്കിൾ ഡ്രിങ്ക് 7 ദിവസം തുടർച്ചയായി കുടിച്ചാൽ ചർമ്മം തിളങ്ങുകയും, അമിത ഭാരം കുറയുകയും ചെയ്യും.
ഈ ചുട്ടു പൊള്ളുന്ന വേനൽ ചൂടിൽ ഏറെ പോഷക ഗുണങ്ങൾ അടങ്ങിട്ടിട്ടുള്ള ഈ ജ്യൂസ് തീർച്ചയായും നിങ്ങളുടെ ഇഷ്ട വിഭവമായി മാറും !
തയ്യാറാക്കുന്ന വിധം
മാതളനാരങ്ങ- 2 tbsp
ഒരു ആപ്പിളിന്റെ പകുതി
ഒരു പീച്ച്
ചുവന്ന മുന്തിരി- 5-6 എണ്ണം
ഒരു ബിറ്റ്‌റൂട്ടിന്റെ പകുതി
വെള്ളം- 1 കപ്പ്
തയ്യാറാക്കേണ്ട വിധം :
മേൽപ്പറഞ്ഞ ചേരുവകളെല്ലാം ഒരു മിക്‌സിയിലാക്കി അരച്ചെടുക്കുക. സ്വാദിഷ്ടമായ മിറാക്കിൾ ജ്യൂസ് തയ്യാർ.
ഈ ജ്യൂസ് ഒരു ദിവസം രണ്ടു നേരമായി കുടിക്കണം. ഭക്ഷണശേഷം കുടിക്കുന്നതാണ് നല്ലത്. ജ്യൂസ് ഒരാഴ്ച തുടർച്ചയായി കുടിച്ചാൽ അമിതഭാരം കുറഞ്ഞ് വിടവൊത്ത ശരീരം ലഭിക്കും, ഒപ്പം തിളങ്ങുന്ന ചർമ്മവും ലഭിക്കും. ജ്യൂസിൽ അടങ്ങിയിരിക്കുന്ന പവങ്ങൾ ഹൃദയാരോഗ്യത്തിനും അത്യുത്തമമാണ്.
Leave a Reply