Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പാനീയങ്ങളില്‍ പ്രഥമസ്ഥാനീയനാണ് പാല്‍. പണ്ടുകാലം മുതല്‍ക്കേ അതങ്ങിനെ തന്നെയാണ്. പാലിന് ധാരാളം പോഷക മൂല്യമുണ്ട്. സാധാരണ രാവിലെയോ വൈകീട്ടോ രാത്രി കിടക്കുന്നതിനു മുന്‍പോ ആണ് പാല്‍ കുടിയ്ക്കാറ്. ചിലര്‍ ദിവസം ര്ണ്ടു തവണ കുടിയ്ക്കുന്നവരുമുണ്ടാകും. പ്രത്യേകിച്ചു കുട്ടികള്‍. പാല്‍ ഓരോ സമയത്തു കുടിയ്ക്കുന്നതിനും ഓരോ ഗുണങ്ങളുണ്ട്.
പാല്‍ രാവിലെ കുടിയ്ക്കുമ്പോള്‍ പോഷകങ്ങള്‍ മുഴുവനായും ശരീരത്തിന് ആഗിരണം ചെയ്യാന്‍ സാധിയ്ക്കും. എന്നാല്‍ ദഹനം പതുക്കെ മാത്രമേ നടക്കൂ.
സൂര്യവെളിച്ചം പാല്‍ ദഹിയ്ക്കാന്‍ സഹായിക്കും. അതുകൊണ്ടുതന്നെ ദഹിയ്ക്കാന്‍ സമയമെടുക്കുമെങ്കിലും രാവിലെ കുടിയ്ക്കുന്നതു കൊണ്ടു കുഴപ്പമില്ല.
ഉച്ചകഴിഞ്ഞ് പാല്‍ കുടിയ്ക്കുന്നത്, അതായത് വൈകുന്നേരമാകുന്നതിനു മുന്‍പ്, അല്‍പം പ്രായമായവര്‍ക്കും കിഡ്‌നി സ്റ്റോണ്‍ പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കുന്നതിനും ഏറെ നല്ലതാണ്.
വൈകീട്ടു പാല്‍ കുടിയ്ക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്.
രാത്രി പാല്‍ കുടിച്ചയുടന്‍ കിടക്കരുത്. ദഹനത്തിന് ബുദ്ധിമുട്ടാകും. കുറഞ്ഞത് അര മണിക്കൂര്‍ മുന്‍പെങ്കിലും കുടിയ്ക്കുക. 3 മണിക്കൂര്‍ മുന്‍പാണ് ഏറ്റവും പറ്റിയ സമയവ്യത്യാസം.
നല്ല ചൂടുള്ള, അതായത് തിളപ്പിച്ചയുടന്‍ തന്നെ പാല്‍ രാത്രി കുടിയ്ക്കരുത്. ഇത് ശരീരത്തിന് നല്ലതല്ല.
ഉറക്കത്തിന് സഹായിക്കുന്നത് മെലാട്ടനിന്‍ എന്നൊരു ഹോര്‍മോണാണ്. പാലിലെ ട്രിപ്‌റ്റോഫാന്‍, അമിനോ ആസിഡ് എന്നിവ ഇതിന്റെ ഉല്‍പാദനത്തിന് സഹായിക്കുന്നു.
രാത്രി മറ്റു ശാരീരിക പ്രക്രിയകള്‍ കുറയുന്നതിനാല്‍ പാലിലെ കാല്‍സ്യം എളുപ്പം ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യപ്പെടുന്നു.രാത്രിയില്‍ പാല്‍ കുടിയ്ക്കുന്നത് ക്ഷീണം മാറ്റാനും നല്ല ഉറക്കം ലഭിയ്ക്കാനുമെല്ലാം ഏറെ നല്ലതാണ്.മസിലുകള്‍ക്കായുള്ള പ്രോട്ടീന്‍ ആഗിരണവും രാത്രിയില്‍ വേഗത്തില്‍ നടക്കും.
ദഹനക്കുറവ്, പനി, ചര്‍മപ്രശ്‌നങ്ങള്‍, ചുമ, വയറിളക്കം, വിര തുടങ്ങിയ പ്രശ്‌നങ്ങളുള്ളവര്‍ പാല്‍ ഒഴിവാക്കണം.
ഇളംചൂടുപാല്‍ കുടിയ്ക്കുന്നതാണ് ദഹനത്തിന് ഏറെ നല്ലത്.
പാല്‍ ഭക്ഷണത്തോടൊപ്പം കുടിയ്ക്കാതിരിയ്ക്കുക. ദഹിയ്ക്കാന്‍ പ്രയാസമാകും.
Leave a Reply