Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 1:16 am

Menu

Published on August 2, 2018 at 12:57 pm

ഗർഭനിരോധന ഗുളിക കഴിക്കുന്നവർ സൂക്ഷിക്കുക..!!

beware-of-pregnancy-pills

ഇപ്പോഴത്തെ പുതിയ തലമുറക്ക് വിവാഹം കഴിഞ്ഞാൽ ഉടനെ കുട്ടികൾ വേണ്ട എന്ന് പറഞ്ഞ് പല മാർഗങ്ങളാണ് സ്വീകരിക്കുന്നത്. അധിക പേരും ഡോക്ടറെ കാണാതെയാണ് ഓരോ മരുന്നുകളും മറ്റും ഉപയോഗിക്കുന്നത്. അത് തീർത്തും തെറ്റായ ഒരു പ്രവണതയാണ്. അത് പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളെ ക്ഷണിച്ചു വരുത്തലാണ്.

ഗർഭനിരോധ ഗുളികയെ ആണ് അധിക പേരും ആശ്രയിക്കുന്നത്. വിവാഹം കഴിഞ്ഞത് മുതൽ ഇത് ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ഇത്തരം ഗുളിക കഴിക്കുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്.

കോണ്‍ട്രാസെപ്റ്റീവ് പില്‍സ് ശരിയായ സമയം കഴിച്ചാൽ ഏറ്റവും അധികം ഫലം തരുന്ന ഒരു മാർഗമാണ്. എന്നാൽ ഇതുപോലെ ഗർഭനിരോധ ഗുളികൾ കഴിക്കുമ്പോൾ തടി വെക്കാൻ സാധ്യത ഏറെയാണ്. ശരിയായ ഭക്ഷണക്രമവും വ്യായാമവും ചെയ്യുന്നതിലൂടെ ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്.

ഏതൊരു മരുന്നും ഡോക്ടറുടെ ഉപദേശം തേടി മാത്രം കഴിക്കുക. നിങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടോ എന്ന അറിഞ്ഞതിനുശേഷം മാത്രം കഴിക്കുക. കഴിക്കുന്ന മരുന്നിന്റെ പാർശ്വഫലങ്ങളെ പാട്ടി ഡോക്ടറോട് നന്നായി ചോദിച്ച് അറിയുക.

Loading...

Leave a Reply

Your email address will not be published.

More News