Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2026 8:37 pm

Menu

Published on September 29, 2014 at 2:06 pm

തന്തൂരി വിഭവങ്ങൾ ക്യാൻസർ സാദ്ധ്യത വർദ്ധിപ്പിക്കുന്നുവെന്ന് പഠനം

beware-of-tandoori

മലയാളികളുടെ വിരുന്നു മേശയിലേക്ക്‌ എത്തിയ അതിഥിയാണ് തന്തൂരി വിഭവങ്ങൾ. രുചിയുള്ളതും ആരോഗ്യകരമായ ഭക്ഷണവുമാണ് തന്തൂരി. പ്രത്യേകതരം മസാലകളുടെയും മറ്റു സുഗന്ധവ്യഞ്ജനങ്ങളുടെയും മിശ്രിതമാണു തന്തൂരി വിഭവങ്ങള്‍ക്ക് രുചി പകരുന്നത്.എണ്ണയുടെ ഉപയോഗമില്ലാതെ കനലില്‍ ചുട്ടെടുക്കുന്നതാണ് തന്തൂരി. അതുകൊണ്ട് തന്നെ എണ്ണയെ പേടിച്ച് പലരും തന്തൂരി കഴിക്കുന്നു.

Beware of tandoori1

എന്നാൽ ഇത്തരക്കാർ സൂക്ഷിക്കുക. പുകച്ച് വേവിക്കുന്ന ഇറച്ചി കഴിക്കുന്നത് ക്യാൻസറിന് കാരണമാകുന്നതായി ചില പഠനങ്ങൾ തെളിയിക്കുന്നു.ഗവൺമെന്റ് ജനറൽ ആശുപത്രിയിലെ സർജറിക്കൽ ഗസ്സ്‌ട്രോഎൻട്രോളജി വിഭാഗത്തിൽ നടന്നു വരുന്ന പഠനത്തിന്റെ ഭാഗമായി 101 ക്യാൻസർ രോഗികളിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.

Beware of tandoori2

കാനഡയിലെ വാൻകൂവറിൽ നടന്ന ശാസ്ത്ര സമ്മേളനത്തിൽ അവതരിപ്പിച്ച പ്രബന്ധത്തിലാണ് ചെന്നൈയിലെ രാജീവ് ഗാന്ധി ഗവൺമെന്റ് ജനറൽ ഹോസ്പിറ്റലിലെ ഡോക്ടർമാർ ഈ കണ്ടെത്തൽ വെളിപ്പെടുത്തിയത്. മത്സ്യവും,ഇറച്ചിയും കനലിൽ വേവിക്കുമ്പോൾ ഇവയിൽ ക്യാൻസറിനു കാരണമാകുന്ന രാസപഥാർത്ഥത്തിന്റെ ഒരു ആവരണം രൂപപ്പെടുന്നതായി ഇവർ കണ്ടെത്തി.ഇത്തരത്തിലുള്ള ഭക്ഷണം കഴിക്കുന്നവർക്ക് ക്യാൻസർ വരാൻ ഒമ്പതിരട്ടി സാധ്യത കൂടുതലാണെന്നാണ് പഠനത്തിൽ തെളിഞ്ഞിട്ടുള്ളത്.

Beware of tandoori3

ഉപ്പും, കൊഴപ്പുമുള്ള ഇറച്ചി വിറകിന്റെയോ കൽക്കരിയുടേയോ കനലിലിട്ട് വേവിച്ചെടുക്കുമ്പോൾ അതിൽ ടാർ പറ്റിപ്പിടിക്കുന്നുണ്ട്. ഇതും ക്യാൻസറിന് കാരണമാകുന്നു. തന്തൂരി വിഭവങ്ങൾ കഴിക്കുന്നത് കുടലിൽ ക്യാൻസറുണ്ടാകാൻ കാരണമാകുന്നതായി സർജറിക്കൽ ഗസ്സ്‌ട്രോഎൻട്രോളജിസ്റ്റ് ഡോക്ടർ എസ് എം ചന്ദ്രമോഹൻ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News