Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2026 10:03 am

Menu

Published on October 17, 2016 at 3:10 pm

നെറ്റില്‍ താരങ്ങളെ തിരയുമ്പോൾ സൂക്ഷിക്കുക , കാത്തിരിക്കുന്നത് മാല്‍വെയറും വൈറസും….

beware-while-searching-filmstars

ഇന്റര്‍നെറ്റില്‍ കാവ്യാ മാധവനെയും ജയസൂര്യയെയുമൊക്കെ തിരയുമ്പോള്‍ ഇനി സൂക്ഷിച്ചോളൂ… നിങ്ങളെ കാത്തിരിക്കുന്നത് വൈറസുകളും മാല്‍വെയറുകളുമൊക്കെയാണ്.ഇന്റല്‍ കോര്‍പറേഷന്റെ കമ്പ്യൂട്ടര്‍ സുരക്ഷാ വിഭാഗമായ മകാഫിയുടെ സര്‍വേയിലാണ് ഈ വിവരം വ്യക്തമാകുന്നത് കൗതുകകരമായ വിവരങ്ങള്‍.വൈറസ്/മാല്‍വെയര്‍ ആക്രമണ സാധ്യത ഏറ്റവും കൂടുതല്‍ നെറ്റില്‍ കാവ്യാ മാധവനെയാണ്.

കഴിഞ്ഞ വർഷം ഒന്നാം സ്ഥാനത്തായിരുന്ന നടൻ ജയസൂര്യയെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയാണ് കാവ്യ ഒന്നാമതെത്തിയത്. കഴിഞ്ഞ വർഷം കാവ്യ ആറാം സ്ഥാനത്തായിരുന്നു. 2015ൽ രണ്ടാമതായിരുന്ന നിവിൻ പോളി ഇക്കുറി മൂന്നാമതായി. 2015ൽ‍ ഏഴാം സ്ഥാനത്തായിരുന്ന മഞ്ജു വാര്യർ നാലാമതെത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ എട്ടാമതായിരുന്ന പാർവതി ഈ വർഷം പട്ടികയിൽ ആദ്യമായി ഇടംനേടിയ നയൻതാരയോടൊപ്പം അഞ്ചാം സ്ഥാനം പങ്കിട്ടു. പ്രിയ താരങ്ങളുടെ വിശേഷങ്ങളറിയാൻ ഇന്റർനെറ്റ് ഉപയോഗിക്കുന്നവർക്ക് ഭീഷണി ഉയർത്തുന്ന വൈറസുകൾ, കംപ്യൂട്ടറുകളെ തകരാറിലാക്കുന്ന പ്രോഗ്രാമുകൾ എന്നിവയെപ്പറ്റി മുന്നറിയിപ്പ് നൽകുന്ന മകാഫിയുടെ പത്താമത് സർവേയാണിത്.

അവാർഡുകൾ, ടിവി ഷോകൾ, ചലച്ചിത്ര വിശേഷങ്ങൾ, പുതിയ ആൽബങ്ങൾ, താര വിശേഷങ്ങൾ എന്നിവ അറിയാനായി പ്രേക്ഷകർ കൂടുതലായി ഇന്റർനെറ്റിനെ ആശ്രയിക്കുന്നുണ്ട്. ഇതിനൊപ്പംതന്നെ ഹാക്കർമാരുടെ സ്വാധീനവും വർധിച്ചിട്ടുണ്ട്. ആരാധകരുടെ പാസ്‌വേഡും വ്യക്തിഗത വിവരങ്ങളും വൈറസുള്ള ലിങ്കുകളിലൂടെ അവർ ചോർത്തുന്നു. രാജ്യത്ത് വർധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ഇന്റർനെറ്റ് ഉപയോക്താക്കളെ സംരക്ഷിക്കുകയും ഓൺലൈൻ ഉപയോഗം കുറ്റമറ്റതാക്കുകയും ആണ് സർവേയുടെ ഉദ്ദേശ്യം.

വൈറസുകൾ അടങ്ങിയ ഫയൽ സൃഷ്ടിക്കാനായി സൈബർ ക്രിമിനലുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് സിനിമാ താരങ്ങളെക്കുറിച്ചുള്ള ഗോസിപ്പുകളെയാണ്. ഏറ്റവും കൂടുതൽ റിസ്ക് കവറേജുള്ള ഈ വർഷത്തെ ആദ്യ 12 താരങ്ങളിൽ കാവ്യ മാധവൻ (11.00%), ജയസൂര്യ (10.33), നിവിൻ പോളി (9.33), മഞ്ജു വാരിയർ (8.33), പാർവതി (8.17), നയൻതാര (8.17), നമിത പ്രമോദ് (7.67), മമ്മൂട്ടി (7.5), പൃഥ്വിരാജ് (7.33), റീമ കല്ലിങ്കൽ (7.17), സായി പല്ലവി (07.00), ഇഷ തൽവാർ (07.00) എന്നിവർ ഉൾപ്പെടുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News