Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2026 9:05 pm

Menu

Published on October 28, 2015 at 10:21 am

സിനിമയിൽ തന്റെ അവസരങ്ങള്‍ തട്ടിത്തെറിപ്പിച്ചതിന് പിന്നിൽ മലയാളത്തിലെ യുവനടനെന്ന് ഭഗത്തിന്റ വെളിപ്പടുത്തല്‍

bhagath-manuel-reveals-secrets-about-his-film-career

തന്റെ ആത്മസുഹൃത്താണ് സിനിമയിൽ തന്റെ  അവസരങ്ങള്‍ തട്ടിത്തെറിപ്പിച്ചതിന് പിന്നിലെന്ന് ഭഗത്തിന്റ വെളിപ്പടുത്തല്‍.ഈയിടയായി ചിത്രങ്ങളില്‍ നിന്ന് താന്‍ ഒഴിവാക്കപ്പെടുകയാണെന്ന് താരം പറയുന്നു.അഡ്വാന്‍സ് വാങ്ങി ലൊക്കേഷനിലെത്തുമ്പോള്‍ തന്നെ ഒഴുവാക്കുന്ന അവസരമുണ്ടായി.മൂന്നു സിനിമകളാണ് ഇത്തരത്തില്‍ തന്നെ ഒഴിവാക്കിയതെന്ന് ഭഗത് പറഞ്ഞു.ആദ്യ ചിത്രം മുടങ്ങി രണ്ടും മൂന്നും ഇതുപോലെ നഷ്ടമായപ്പോള്‍ ആകെ തകര്‍ന്നുപോയി.പലതവണ ശ്രമിച്ചിട്ടും ആരാണ് ഇതിനു പിന്നലെന്ന് മനസിലായില്ല.അവസരങ്ങള്‍ മുടക്കിയ ആളെ താന്‍ ഇപ്പോള്‍ കണ്ടെത്തിയെന്ന് ഭഗത് പറഞ്ഞു. നേരത്തെ പ്രസ്തുത വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു തന്നെ സിനിമയില്‍നിന്നും ഔട്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന കാര്യം ഭഗത്ത് തുറന്നുപറഞ്ഞത്. അഭിമുഖം പ്രസിദ്ധീകരിച്ചു വന്നതോടെ തന്റെ ശത്രുവാരെന്ന് ഭഗത്ത് തിരിച്ചറിയുകയായിരുന്നു. തന്റെ ആത്മസുഹൃത്താണ് തനിക്ക് നിരന്തരം പാര പണിതെന്ന് ബോധ്യമായപ്പോള്‍ ഭഗത്ത് ഞെട്ടിപ്പോയി എന്നും പറയുന്നു.എന്നാല്‍ ആ താരം ആരാണെന്ന് പറയാന്‍ ഭഗത് പറയാന്‍ തയ്യാറായില്ല.എന്റെ  കൂടെ നിന്ന് എന്തിനെന്നെ ചതിച്ചെന്നറിയില്ലെന്നും താനാരേയും ദ്രോഹിച്ചിട്ടില്ലെന്നും ഭഗത് പറയുന്നു.വിനീത് ശ്രീനിവാസന്‍ ഒരുക്കിയ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന് യുവാക്കളുടെ കഥപറഞ്ഞ ചിത്രത്തിലൂടെ ആയിരുന്നു എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ സ്വദേശിയായ ഭഗതിന്റെ മലയാളസിനിമയിലേക്കുള്ള അരങ്ങേറ്റം. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ ഭഗത് അഭിനയിച്ചിട്ടുണ്ട്. അനീഷ് വര്‍മ്മ സംവിധാനം ചെയ്യുന്ന ‘സൂം’ എന്ന ചിത്രത്തിലാണ് ഭഗത് ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിയ്ക്കുന്നത്. ‘

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News