Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2026 11:15 am

Menu

Published on December 1, 2016 at 8:55 am

അതല്ലാ സത്യം….!!ദിലീപ്-കാവ്യ വിവാഹത്തില്‍ പങ്കെടുക്കാത്തതിന്റെ കാരണം വ്യക്തമാക്കി ഭാവന…

bhavana-about-dileep-kavya-wedding

കാവ്യ മാധവന്‍ – ദിലീപ് വിവാഹമാണ് ഇപ്പോള്‍ മലയാള സിനിമയിലെ വിവാദ ചര്‍ച്ചാ വിഷയം. വിവാഹത്തില്‍ പങ്കെടുക്കാത്തവരൊക്കെ ദിലീപിന്റെയും കാവ്യയുടെയും ശത്രുക്കളാണെന്ന തരത്തിലാണ് സംസാരം. ഭാവന വിവാഹത്തില്‍ ക്ഷണിച്ചിട്ടും പങ്കെടുത്തില്ല എന്ന തരത്തിലും  പലതരം അഭ്യൂഹം നിറഞ്ഞ വാര്‍ത്തകളും പരന്നു.ഒടുവിൽ ഭാവന തന്നെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്.കാവ്യ മാധവന്‍ – ദിലീപ് വിവാഹത്തിന് തനിയ്ക്ക് ക്ഷണം ലഭിച്ചിട്ടില്ല എന്നും അതുകൊണ്ടാണ് പങ്കെടുക്കാതിരുന്നത് എന്നും പ്രമുഖ മലയാളം ഓണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ഭാവന വ്യക്തമാക്കി.

ക്ഷണിച്ചിട്ടും വിവാഹത്തില്‍ പങ്കെടുത്തില്ലായെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അസത്യമാണ്. ദിലീപിന്റെയും കാവ്യയുടെയും വിവാഹം അവരുടെ വ്യക്തിപരമായ കാര്യമാണ്. എന്നെ ഒരുതരത്തിലും ബാധിക്കുന്ന കാര്യമല്ല. ഇതിനോട് പ്രതികരിക്കുവാന്‍ ആഗ്രഹിക്കുന്നില്ലെന്നും താരം പറഞ്ഞു.

ദിലീപ് – മഞ്ജു വിവാഹബന്ധത്തിൽ വിള്ളലുണ്ടാവാൻ കാരണം ഭാവനയാണെന്നും, ദിലീപ് – കാവ്യ വിവാഹത്തിന് ക്ഷണം  ഉണ്ടായിട്ടും ഭാവന പോകാതിരുന്നതാണെന്നുമൊക്കെ തുടങ്ങി പല വാർത്തകളും പ്രചരിച്ചിരുന്നു. ഹണി ബീ 2–വിലാണ് ഭാവന ഇപ്പോൾ അഭിനയിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News