Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2026 1:09 am

Menu

Published on December 17, 2015 at 5:50 pm

പ്രമുഖ മലയാള നടന്‍ തന്റെ അവസരങ്ങള്‍ ഇല്ലതാക്കിയെന്ന് ഭാവന

bhavanas-statements-against-famous-malayalam-actor

മലയാളത്തിലെ ഒരു പ്രമുഖ നടന്‍ ഇടപെട്ട്‌ മലയാളത്തില്‍ ഭാവനയുടെ അവസരങ്ങള്‍ ഇല്ലാതാക്കുന്നു എന്ന ഗോസിപ്പുകള്‍ പുറത്ത്‌ വന്നിരുന്നു. ഇപ്പോള്‍ ഈ ഗോസിപ്പുകള്‍ സ്‌ഥിരീകരിച്ചിരിക്കുകയാണ്‌ താരം.
അത്‌ വെറുമൊരു ഗോസിപ്പല്ല, ഒരു സത്യമാണ്‌. മലയാളത്തിലെ തന്നെ ഒരു പ്രമുഖ നടന്‍ ഇടപെട്ട്‌ തന്റെ അവസരങ്ങള്‍ കുറച്ചു. എന്നാല്‍ ഇത്‌ എനിക്ക്‌ അനുഗ്രഹമാവുകയാണ്‌ ഉണ്ടായത്‌. ഇതിലൂടെ ചില നിലവാരമില്ലാത്ത ചിത്രങ്ങള്‍ ഒഴിവാക്കാന്‍ സാധിച്ചുവെന്ന്‌ ഭാവന പറയുന്നു.തന്റെ ഒരു പെണ്‍ സുഹൃത്ത്‌ ഒരു സഹായം അഭ്യര്‍ത്ഥിച്ചു. അവരുടെ കുടുംബ ജീവിദത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നും അതില്‍ താന്‍ സഹായിക്കണമെന്നുമായിരുന്നു അഭ്യര്‍ത്ഥന. ഒന്നു ചിന്തിച്ചപ്പോള്‍ തന്റെ ജീവിദത്തിലും ഈ സാഹചര്യങ്ങള്‍ ഉണ്ടയേക്കാം. അതിനാല്‍ താന്‍ അവരെ സഹായിച്ചെന്നും ഭാവന പറയുന്നു. സുഹൃത്തിനെ സഹായിച്ചത്‌ തന്റെ ജീവിദത്തിലും ചില പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ചു.-ഭാവന പറയുന്നു.

താന്‍ സ്‌ക്രിപ്‌റ്റിനൊപ്പം പ്രതിഫലത്തിനും ഗൗരവം നല്‍കുന്ന വ്യക്‌തിയാണ്‌. അതിനാല്‍ തന്നെ സ്‌ക്രിപ്‌റ്റ് ഇഷ്‌ടമായെങ്കിലും പ്രതിഫലം കൂടി നോക്കി മാത്രമേ കരാറില്‍ ഒപ്പിടാറൊള്ളു. മാത്രമല്ല തന്റെ നിബന്ധനകള്‍ അംഗീകരിക്കുന്ന ക്രൂവിനൊപ്പമേ താന്‍ ജോലി ചെയ്യു എന്നും ഭാവന പറയുന്നു. ഡെക്കാന്‍ ക്രോണിക്കിളിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ ഭാവന ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്‌.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News