Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2024 8:55 am

Menu

Published on November 13, 2018 at 10:50 am

തലച്ചോറിന്റെ വലുപ്പം പറയും നിങ്ങളിലെ കാന്‍സർ സാധ്യത

bigger-brains-linked-to-higher-cancer-risk

ഒരാളുടെ തലച്ചോറിന്റെ വലുപ്പവും കാന്‍സര്‍ സാധ്യതയും തമ്മിലെന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെന്നാണ് അടുത്തിടെ ചില ഗവേഷണങ്ങളില്‍ കണ്ടെത്തിയത്. നമ്മുടെ ശരീരത്തെ നയിക്കുന്നതും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതുമെല്ലാം തലച്ചോറാണ്. ശരീരത്തിലെ ഏറ്റവും പ്രധാനപെട്ട അവയവങ്ങളില്‍ ഒന്നാണ് തലച്ചോറ്. തലച്ചോറിന്റെ വലുപ്പം ഓരോരുത്തരിലും വ്യത്യാസമായിരിക്കും. എന്നാല്‍ വലുപ്പമുള്ള തലച്ചോറ് ഉള്ളവരില്‍ കാന്‍സര്‍ വരാനുള്ള സാധ്യത വലുപ്പക്കുറവ് ഉള്ളവരെ അപേക്ഷിച്ച് കൂടുതലായിരിക്കും എന്നാണ് കണ്ടെത്തല്‍. വലുപ്പം കൂടുതലുള്ളവരില്‍ ബ്രെയിന്‍ സെല്ലുകളും കൂടുതലാകും. ഇത് കൂടുതല്‍ കോശവിഭജനത്തിനും മ്യൂട്ടേഷനും കാരണമായേക്കാം. ഇതാണ് കാന്‍സര്‍ സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നത്.

Aggressive brain cancer എന്നത് വളരെ അപകടകരമാണ്. രോഗം ബാധിച്ചവര്‍ക്ക് രക്ഷനേടാനുള്ള സാധ്യത കുറവാണ്. ഓരോ അവയവങ്ങളുടെയും വലുപ്പവും കാന്‍സര്‍ സാധ്യതയും തമ്മില്‍ ബന്ധമുണ്ട് എന്നു തന്നെയാണ് കണ്ടെത്തല്‍. ഉദാഹരണത്തിന് വലിയ മാറിടമുള്ള സ്ത്രീകള്‍ക്ക് സ്തനാര്‍ബുദം വരാനുള്ള സാധ്യത ഇരട്ടിയാണ് എന്നു പറയുന്നതു പോലെ.

വ്യത്യസ്ത വലുപ്പത്തിലെ തലച്ചാറുള്ള 124 രോഗികളുടെ എംആര്‍ഐ സ്കാനുകളും തലച്ചോറിന്റെ 3D മോഡലുകളും പഠിച്ച ശേഷമാണ് ഗവേഷകര്‍ ഈ കണ്ടെത്തല്‍ നടത്തിയത്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്‍മാരില്‍ തലച്ചോറിന്റെ വളര്‍ച്ച 10 ശതമാനം കൂടുതലായിരിക്കും. എന്നാല്‍ തലച്ചോറിന്റെ വലുപ്പം അധികമുള്ള സ്ത്രീകളില്‍ കാന്‍സര്‍ സാധ്യത ഇരട്ടിയാണെന്നും നോർവീജയൻ യൂണിവേഴ്സിറ്റി ഫ് സയൻസ് ആൻഡ് ടെക്നോവജി നടത്തിയ പഠനത്തിൽ പറയുന്നുണ്ട്. ന്യൂറോ ഓങ്കോളജി ജേണലിൽ ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News