Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മോഹൻ ലാലിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായിരുന്നു ആറാം തമ്പുരാന്‍ എന്ന ചിത്രത്തിലെ ജഗന്നാഥന്‍. മഞ്ജു വാര്യർ ലാലിന്റെ നായികയായെത്തിയ ആദ്യ ചിത്രം കൂടിയായിരുന്നു ഇത്.രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിലെ ജഗന്നാഥന്‍ എന്ന ആറാം തമ്പുരാനാകാന്‍ വേണ്ടി ആദ്യം പരിഗണിച്ചത് ബിജു മേനോനെ ആയിരുന്നു.എന്നാല്‍ കഥ വായിച്ച മണിയന്‍ പിള്ള രാജുവാണ് ബിജുവിനെ മാറ്റി മോഹന്‍ലാലിന്റെ പേര് നിര്‍മാതാവ് സുരേഷ് കുമാറിനോട് നിര്‍ദ്ദേശിച്ചത്. മോഹന്‍ലാലിന് കഥ ഇഷ്ടമായതോടെ തീരുമാനിച്ചിരുന്നതില്‍ നിന്നും ഒരു വലിയ പ്രൊജക്റ്റായി പ്ലാന്‍ ചെയ്യുകയും ആറാം തമ്പുരാന്‍ പിറക്കുകയുമാണുണ്ടായത്.
Leave a Reply