Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2026 4:21 am

Menu

Published on January 19, 2015 at 5:11 pm

‘ആ വാർത്ത തെറ്റ്; ഫഹദും നസ്രിയയും എൻറെ കുട്ടികൾ’ – സംവിധായകൻ ബ്ലെസ്സി

blessy-refused-the-news-about-his-next-film-with-fahad-fazil-and-nazriya-nazim

സംവിധായകൻ ബ്ലെസ്സി ഒരുക്കുന്ന അടുത്ത ചിത്രത്തില്‍ ഫഹദ് ഫാസിലും നസ്രിയ നസീമും  ഒന്നിക്കുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു.മാത്രമല്ല  ഈ ചിത്രത്തിലൂടെയാണ് നസ്‌റിയ വീണ്ടും സിനിമയിലേക്ക് തിരിച്ചു വരുന്നതെന്നും കേട്ടിരുന്നു എന്നാൽ  വാര്‍ത്ത തീര്‍ത്തും തെറ്റാണെന്ന് നിഷേധിച്ചുകൊണ്ട് ബ്ലെസ്സി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ബ്ലെസി അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് ഇതേ കുറിച്ച് പറഞ്ഞത്. നസ്രിയ-ഫഹദ് താരജോഡികൾ ഒന്നിച്ച് അഭിനയിക്കുന്ന വിസ്മയ കാഴ്ച്ചയ്ക്ക് കാത്തിരുന്ന അനേക കോടി ആരാധകർക്ക് കടുത്ത നിരാശ തന്നെ ആകും ഇത് . ‘പളുങ്കി’ലൂടെ നസ്‌റിയയെ അവതരിപ്പിച്ചതു പോലും ഞാനാണ്. കല്യാണത്തിന് രണ്ട് ദിവസം മുമ്പ് പോലും നസ്‌റിയ വീട്ടില്‍ വന്നിരുന്നു. ഇതിനപ്പുറം ഫഹദ് ഫാസിലും നസ്‌റിയ നസീമും എന്റെ കുട്ടികളാണ്. എന്നാൽ ഇവര്‍ രണ്ട് പേരെയും വച്ച് സിനിമ ചെയ്യുന്നു എന്ന വാര്‍ത്ത തീര്‍ത്തും തെറ്റാണ് എന്ന് ബ്ലെസി പറയുന്നു. കളിമണ്ണ്‍ എന്ന ചിത്രത്തിന് ശേഷം ഒരു ഇടവേളയിലാണ് സംവിധായകൻ ബ്ലെസി. പുതിയ ഒരു ചിത്രത്തിൻറെ പണിപ്പുരയിൽ ആണ് എപ്പോൾ എന്നും എന്നാൽ അതിനെ കുറിച്ച് ഒന്നും പറയാൻ ആയില്ലെന്നും ബ്ലെസി വ്യക്തമാക്കി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News