Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 5, 2024 2:20 pm

Menu

Published on December 13, 2018 at 10:16 am

ചര്‍മത്തിൽ കുമിളകള്‍ ഉണ്ടാവുന്നതെങ്ങനെ??

blisters-on-the-skin

ചില കാരണങ്ങളാല്‍ ചര്‍മ്മത്തില്‍ ചലമോ രക്തമോ ദ്രാവകമോ (സെറം അഥവാ പ്‌ളാസ്മ) നിറയുന്നതു മൂലമാണ് ബ്ലിസ്റ്ററുകള്‍ അഥവാ കുമിളകള്‍ ഉണ്ടാവുന്നത്. ചര്‍മ്മത്തില്‍ ഒരു ഭാഗത്തു തന്നെ ശക്തിയായി ഉരസുന്നതു മൂലമോ പൊള്ളല്‍ മൂലമോ കടുത്ത തണുപ്പ് മൂലമോ അല്ലെങ്കില്‍ അണുബാധ മൂലമോ ആണ് ബ്ലിസ്റ്ററുകള്‍ ഉണ്ടാവുന്നത്. പുതിയ ഷൂസ് ധരിക്കുമ്പോള്‍, നഗ്‌നമായ കൈകള്‍ കൊണ്ടുള്ള പണി തുടങ്ങിയ കാര്യങ്ങള്‍ കൊണ്ടും ഇത്തരം കുമിളകള്‍ ഉണ്ടാവാം. പ്രധാനമായും മൂന്ന് തരത്തിലുള്ള ബ്ലിസ്റ്ററുകളാണുള്ളത്

വാട്ടര്‍ ബ്ലിസ്റ്ററുകള്‍

വെള്ളം നിറഞ്ഞ കുമിളകള്‍, ചര്‍മ്മത്തിന്റെ ഒരേ ഭാഗത്ത് കൂടുതല്‍ ഉരച്ചിലുണ്ടാകുമ്പോഴാണ് വാട്ടര്‍ ബ്ലിസ്റ്ററുകള്‍ ഉണ്ടാകുന്നത്. ഉദാഹരണത്തിന്, നിങ്ങള്‍ പുതിയ ഷൂസ് ധരിക്കുമ്പോള്‍ പാദത്തില്‍ ബ്ലിസ്റ്റര്‍ ഉണ്ടാകാം. സെറം അഥവാ പ്ലാസ്മ എന്നറിയപ്പെടുന്ന ദ്രാവകം നിറഞ്ഞ മൃദുലങ്ങളായ ചെറിയ കുമിളകളാണിവ. വാട്ടര്‍ ബ്ലിസ്റ്ററുകള്‍ക്ക് നല്ല വേദനയും നീറ്റലും ഉണ്ടായിരിക്കും.

ബ്ലഡ് ബ്ലിസ്റ്ററുകള്‍

രക്തം നിറഞ്ഞ കുമിളകള്‍, ബ്ലഡ് ബ്ലിസ്റ്ററുകള്‍ക്ക് സാധാരണ കടുത്ത ചുവപ്പ് നിറമായിരിക്കും. ചര്‍മ്മത്തിനടിയിലെ രക്തധമനികള്‍ക്കും കോശങ്ങള്‍ക്കും കേടുവരുമ്പോഴാണ് ഇവയുണ്ടാവുന്നത്. മൃദുലമായ ഇത്തരം കുമിളകള്‍ക്ക് വേദനയുണ്ടാവുമെങ്കിലും പ്രത്യേക ചികിത്സയൊന്നും കൂടാതെ ഭേദമാവും.

ബേണ്‍ ബ്ലിസ്റ്ററുകള്‍

പൊള്ളല്‍ മൂലമുണ്ടാവുന്ന കുമിളകള്‍, സെക്കന്‍ഡ് ഡിഗ്രി പൊള്ളല്‍ മൂലം ചര്‍മ്മത്തിന്റെ ആദ്യത്തെ രണ്ട് പാളികള്‍ക്ക് കേടുവരുമ്പോഴാണ് ബേണ്‍ ബ്ലിസ്റ്ററുകള്‍ ഉണ്ടാവുന്നത്. വാട്ടര്‍ ബ്ലിസ്റ്ററുകളെ പോലെ ബേണ്‍ ബ്ലിസ്റ്ററുകളിലും സെറം അഥവാ പ്‌ളാസ്മ എന്ന ദ്രാവകം നിറഞ്ഞിരിക്കും. അടിസ്ഥാനപരമായ കാരണങ്ങളാല്‍ ബേണ്‍ ബ്ലിസ്റ്ററുകള്‍ വളരെ വേദനയുണ്ടാക്കും. ഉണങ്ങാന്‍ കൂടുതല്‍ സമയവുമെടുക്കും.

Loading...

Leave a Reply

Your email address will not be published.

More News