Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 22, 2025 12:04 pm

Menu

Published on February 28, 2015 at 10:19 pm

രക്തപരിശോധനയിലൂടെ ഇനി ക്യാന്‍സര്‍ തിരിച്ചറിയാം..!!

blood-test-could-detect-all-types-of-cancer

ലണ്ടന്‍: രക്തപരിശോധനയിലൂടെ ക്യാൻസർ തിരിച്ചറിയാൻ  കഴിയുമെന്ന് പഠനം.അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് യൂനിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകരാണ് പുതിയ കണ്ടുപിടിത്തിന് പിന്നിൽ. ഈ പരിശോധന പ്രകാരം 48 മണിക്കൂറിനുള്ളില്‍ക്യാൻസർ  ഉണ്ടോ എന്നറിയാന്‍ കഴിയും.  ക്യാൻസറിന്റെ ആദ്യ ലക്ഷണങ്ങള്‍ പോലും ഈ പരിശോധനയില്‍ കണ്ടെത്താന്‍ കഴിയുമെന്നതാണ് ഗവേഷകർ അവകാശപ്പെടുന്നത്.വെറും 48 മണിക്കൂറിനുള്ളില്‍ ഇതിന്റെ ഫലമറിയാം എന്നതാണ് സവിശേഷത. എലികളില്‍ ഈ മരുന്ന് ഉപയോഗിച്ച് നടത്തിയ പരീക്ഷണം വിജയകരമായിരുന്നു. ഇതുസംബന്ധിച്ച പഠനങ്ങള്‍ വിശകലനം ചെയ്ത് ആഗോള വൈദ്യശാസ്ത്രലോകം സ്ഥിരീകരിച്ചാല്‍ കുറഞ്ഞശരീരം ഉത്പദിപ്പിക്കുന്ന ബയോമാര്‍ക്കര്‍ എന്ന വസ്തുവാണ് അര്‍ബുദം തിരിച്ചറിയാന്‍ സഹായിക്കുന്നത്. വിവിധയിനം ടൂമറുകള്‍ വിവിധയിനം ബയോമാര്‍ക്കറുകളാകും സൂചിപ്പിക്കുക.ചെലവില്‍ അര്‍ബുദരോഗം നിര്‍ണയിക്കാനുള്ള വഴിയാകും ഇത്. ആദ്യഘട്ടങ്ങളില്‍ തന്നെ അര്‍ബുദം കണ്ടെത്താന്‍ പുതിയ രീതിക്ക് കഴിയുമെന്നതാണ് ആരോഗ്യരംഗത്ത് വഴിത്തിരിവാകാനുള്ള സാധ്യത ഇതിന് കല്‍പ്പിക്കപ്പെടുന്നത്. നേരത്തേ, രോഗം കണ്ടെത്തുന്നതിലൂടെ നിരവധി പേരെ രക്ഷിക്കാന്‍ കഴിയും.പ്രസീഡിംഗ്‌സ് ഓഫ് ദ നാഷണല്‍ അക്കാദമി ഓഫ് സയന്‍സില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News