Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2026 1:52 pm

Menu

Published on March 27, 2015 at 1:04 pm

നിങ്ങളുടെ ശരീരത്തിന് ദുർഗന്ധമുണ്ടാക്കുന്ന ചില ഭക്ഷണങ്ങൾ!

body-odor-making-foods

പലരേയും അലട്ടുന്ന ഒരു പ്രശ്നമാണ് ശരീര ദുർഗന്ധം. വിയര്‍പ്പുനാറ്റമില്ലാത്തവരായി ആരും കാണില്ല. എന്നാൽ ചിലരിൽ അമിത വിയർപ്പും ദുർഗന്ധവും ഉണ്ടാകാറുണ്ട്. എന്താ ചിലര്‍ക്ക് മാത്രം ഇങ്ങനെയെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? രണ്ടു നേരം കുളിച്ചിട്ട് പോലും ശരീരത്തിലെ ദുർഗന്ധം അകറ്റാൻ കഴിയാത്തവരുണ്ട്‌. ചില പെർഫ്യൂമുകളും ,കഠിനമായ ജോലികളും ദുർഗന്ധമുണ്ടാക്കുന്നുണ്ട്. ഇത്തരം ദുര്‍ഗന്ധമുണ്ടാക്കുന്നതില്‍ ഭക്ഷണം ഒരു വില്ലനാണെന്ന് വിദഗ്ദർ കണ്ടെത്തിയിട്ടുണ്ട്. അവ കഴിക്കുന്നത് ഒഴിവാക്കിയാല്‍ നിങ്ങള്‍ക്ക് ഇത്തരം പ്രശ്‌നത്തില്‍ നിന്നും ഒരു പരിധി വരെ രക്ഷ നേടാം.

Body odor making foods0

1. പുകവലിക്കുന്നതും പുകയില വസ്തുക്കള്‍ ഉപയോഗിക്കുന്നതും ശരീര ദുര്‍ഗന്ധം ഉണ്ടാക്കുന്നതിന് കാരണമാണ്.
2.ജങ്ക് ഫുഡിനോട് എല്ലാവർക്കും പ്രിയമായിരിക്കും. എന്നാൽ ദുര്‍ഗന്ധമുണ്ടാക്കുന്ന ഭക്ഷണവിഭാഗത്തില്‍ പെടുന്ന ഒന്നാണ് ഇത്.ഇത്തരം ഭക്ഷണങ്ങളില്‍ കൂടിയ അളവില്‍ ഓയിലും, പഞ്ചസാരയും,ഉപ്പും അടങ്ങിയിട്ടുണ്ട്.അതുകൊണ്ട് തന്നെ ഇത്തരം ഭക്ഷണം ദഹിക്കാന്‍ കൂടുതല്‍ സമയം എടുക്കുകയും അനാവശ്യ ശ്വസനത്തിന് ഇടയാക്കുകയും ചെയ്യുന്നു.
3.പുറത്ത് നിന്നും വാങ്ങി കഴിക്കുന്ന കൃത്രിമ മധുരപലഹാരങ്ങള്‍ അമിതമായി കഴിക്കുന്നത് ശരീര ദുർഗന്ധത്തിന് ഒരു കാരണമാണ്.അതിനാൽ ഇവ ഒഴിവാക്കുക.

fast food collection on on white background

4.ചുവന്ന ഇറച്ചികള്‍ കഴിക്കുന്നത് ശരീരത്തിന്റെ ദഹനപ്രക്രിയയ്ക്ക് സമ്മര്‍ദ്ദം ഉണ്ടാക്കാന്‍ കാരണമാകുന്നു. ഇത് ശരീരത്തില്‍ നിന്നും ചീഞ്ഞ മണം പുറപ്പെടുവിക്കുന്നു.ബീഫ് പോലുള്ളവ കഴിയ്്ക്കുമ്പോള്‍ കൂടുതല്‍ വിയര്‍ക്കുന്നതായി അനുഭവപ്പെട്ടേക്കും. കൂടുതല്‍ കഴിച്ചാല്‍ വിയര്‍ക്കുകയും ചെയ്യും.ഇവ ദഹിക്കാന്‍ കൂടുതല്‍ ശാരീരിക പ്രക്രിയകള്‍ വേണ്ടി വരുന്നതാണ് ഇതിന് കാരണം.
5.പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുള്ള പാല്‍ ഉല്‍പ്പന്നങ്ങളും ശരീര ദുർഗന്ധത്തിന് കാരണമാകുന്നു. ഇത്തരം വിഭവങ്ങള്‍ ദഹിക്കാന്‍ കൂടുതല്‍ സമയം എടുക്കുന്നതാണ് ഇതിനു കാരണം.

Body odor making foods2

6.ചോക്കലേറ്റ്, സോഡ, ചായ, കാപ്പി,മദ്യം എന്നിവയും ശരീര ഗന്ധത്തിന് കാരണമാകുന്നു. ഇതെല്ലാം അമിതമായാൽ ദഹിക്കാത്തത് തന്നെയാണ് ദുർഗന്ധത്തിന് കാരണം.
7.ഉലുവയും ശരീര ദുര്‍ഗന്ധത്തിന് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
8.അമിതമായി സ്‌പൈസി ഭക്ഷണങ്ങള്‍ കഴിക്കുന്നത് നിങ്ങളുടെ ശരീരത്തില്‍ സള്‍ഫര്‍ വര്‍ദ്ധിക്കാന്‍ കാരണമാകും. ഇത് തൊലിയുടെ ശ്വസനത്തെ ഇല്ലാതാക്കും.

Body odor making foods3

9.വെളുത്തുള്ളി കൂടുതല്‍ ഇട്ട വിഭവങ്ങള്‍, ഉള്ളി കൂടുതല്‍ ചേര്‍ത്ത വിഭവങ്ങള്‍, എരിവും പുളിയും കൂടുതലുള്ള കറികള്‍ എന്നിവ കഴിക്കുന്നതും ശരീരത്തില്‍ ദുര്‍ഗന്ധത്തിന് കാരണമാക്കും.
10.കാര്‍ബോഹൈഡ്രേറ്റുകള്‍ കുറഞ്ഞ ഭക്ഷണങ്ങള്‍ വിയര്‍പ്പും ദുര്‍ഗന്ധവുമുണ്ടാക്കാൻ കാരണമാകും. ഇത് ശരീരത്തില്‍ നിന്നും കെറ്റോണ്‍സ് എന്നൊരു ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കാന്‍ ഇട വരുത്തും. ഇത് ശരീരത്തിൽ ദുര്‍ഗന്ധമുണ്ടാക്കുന്ന ഒന്നാണ്.

Body odor making foods.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News