Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ : മദ്യപിച്ച് വാഹനമോടിച്ച് റോഡരികില്‍ കിടന്നുറങ്ങിയ ആളെ കൊന്നകേസില്‍ സല്മാന് ഖാന്അഞ്ച് വര്‍ഷം തടവുശിക്ഷ. മുംബൈ സെഷന് കോടതിയുടേതാണ് വിധിസല്മാനെതിരെ ചുമത്തിയിരുന്ന എല്ലാ കുറ്റങ്ങളും തെളിഞ്ഞുവെന്ന് കോടതി പറഞ്ഞു. വാഹനം ഓടിച്ചിരുന്നത് തന്റെ ഡ്രൈവറായിരുന്നുവെന്ന സല്‍മാന്റെ വാദം കോടതി തള്ളി. അതേസമയം വിധി വന്ന് മണിക്കൂറുകള്‍ക്കകം മുംബൈ ഹെക്കോടതി സല്മാന് രണ്ട് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു.കോടതി വിധിക്കെതിരെ സല്മാന് ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. ജാമ്യാപേക്ഷയും കോടതിയില്‍ സമര്‍പ്പിച്ചു. സെഷന് കോടതി വിധി ഹൈക്കോടതി സ്റ്റേ ചെയ്താല്‍ മാത്രമേ സല്മാന് ജാമ്യം ലഭിക്കുകയുള്ളൂ. 13 വര്‍ഷത്തിന് ശേഷമാണ് ഈ കേസിൽ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന മനപൂര്‍വ്വമല്ലാത്ത നരഹത്യ, അപകടകരമായ ഡ്രൈവിങ്ങ് തുടങ്ങിയ കുറ്റങ്ങളാണ് സല്‍മാനെതിരെ ചുമത്തിയിരുന്നത്.സല്‍മാന്റെ അംഗരക്ഷകനായിരുന്ന പൊലീസ് കോണ്‍സ്റ്റബിളടക്കം നിരവധി പേര് സല്‍മാനെതിരായി കോടതിയില്‍ മൊഴി നല്‍കിയിരുന്നു.എന്നാല്‍ താനല്ല കാറ് ഓടിച്ചിരുന്നതെന്നും മദ്യം കഴിച്ചിരുന്നില്ലെന്നുമായിരുന്നു സല്മാൻ മൊഴി നൽകിയിരുന്നത്. കാറിന്റെ ടയര്‍ പൊട്ടിയതാണ് അപകടത്തിന് കാരണമായതെന്ന് സല്‍മാന്റെ അഭിഭാഷകന് ശ്രീകാന്ത് ശിവ്ദെ കോടതിയില്‍ വാദിച്ചിരുന്നു.വാഹനം ഓടിച്ചിരുന്നത് താനാണെന്ന് സൽമാൻഖാന്റെ ഡ്രൈവർ അശോക് സിങും മൊഴി നൽകിയിരുന്നു. 2002 സെപ്തംബർ 28നായിരുന്നു കേസിനാസ്പദമായ സംഭവം. മദ്യപിച്ചശേഷം സൽമാൻഖാൻ ഓടിച്ചിരുന്ന കാർ ബാന്ദ്രയിലെ അമേരിക്കൻ എക്സ്പ്രസ് ബേക്കറിയുടെ മുൻപിൽ ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ചുപേരുടെ മേൽ ഇടിച്ചു കയറിയെന്നാണ് കേസ്. സംഭവത്തിൽ ഒരാൾകൊല്ലപ്പെടുകകയും നാലുപേർക്ക് പരുക്കേൽക്കുകയും ചെയ്തു.