Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 2:23 pm

Menu

Published on May 19, 2014 at 1:59 pm

വിവാഹ വേദിയിൽ മദ്യപിച്ചെത്തിയ വരനെ വേണ്ടെന്ന് വധു !

bride-denied-her-marriage

ഛത്തീസ്ഗഡ് : വിവാഹവേദിയിൽ മദ്യപിച്ചെത്തിയ വരനെ വേണ്ടെന്ന് പറഞ്ഞ് വധു വിവാഹത്തിൽ നിന്നും പിന്മാറി. ഛത്തീസ്ഗഡിലെ ദുർഗ് ജില്ലയിലാണ് സംഭവം നടന്നത്.വിവാഹ വേദിയിൽ വെച്ച് വരൻ അടുത്തെത്തിയപ്പോൾ വധുവിന് മദ്യത്തിൻറെ രൂക്ഷ ഗന്ധം അനുഭവപ്പെടുകയായിരുന്നു.അപ്പോൾ തന്നെ കുടിയനായ ഒരു ഭർത്താവിനെ തനിക്ക് ആവശ്യമില്ലെന്നും ഇയാളെ വിവാഹം ചെയ്‌താൽ തനിക്ക് ജീവിത കാലം മുഴുവൻ ദുഃഖിക്കേണ്ടിവരുമെന്നും പറഞ്ഞ് യുവതി വിവാഹം ഉപേക്ഷിച്ചു. യുവതിയുടെ ഈ തീരുമാനത്തെ നാട്ടുകാരെല്ലാവരും അഭിനന്ദിച്ചു. യുവതിയെ ഈ തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചത് സ്വന്തം അച്ഛൻറെ അമിത മദ്യപാനം മൂലമുള്ള മരണമാണ്.

Loading...

Comments are closed.

More News