Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 12:33 am

Menu

Published on March 31, 2015 at 3:08 pm

വിവാഹത്തിന് വരൻ വൈകിയെത്തിയാൽ പിഴ…!

bridegrooms-running-late-are-fined-heavily-in-this-uttar-pradesh-village

വിവാഹത്തിന് വൈകിയെത്തുന്ന വരനും  കൂട്ടർക്കും പിഴ.ഉത്തർപ്രദേശിലെ ടുനുക് പുരി ഗ്രാമത്തിലാണ് ഇത്തരമൊരു ശിക്ഷയുള്ളത്.വരനേയും കൂട്ടരേയും കാത്ത്  മണിക്കൂറുകളോളം വധൂഗ്രഹത്തിൽ ഇരിക്കുന്നത് പതിവായതിനെ തുടർന്നാണ്  ശിക്ഷ .വൈകുന്ന ഓരോ മിനിറ്റിനും നൂറ് രൂപയാണ് പിഴ. വധുവിന്റെ വീട്ടിലേക്ക് വരനെ ആനയിക്കുന്ന ചടങ്ങ് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ പതിവാണ്. രാത്രി സമയങ്ങളില്‍ പെരുമ്പറ മുഴക്കി നൃത്തം ചെയ്ത് കൊണ്ടാണ് വരന്റെ വീട്ടുകാര്‍ വധുവിന്റെ വീട്ടിലെത്തുന്നത്. എന്നാല്‍ ഇത്തരത്തില്‍ മണിക്കൂറുകളോളം വധുവിന്റെ വീട്ടുകാരെ ബുദ്ധിമുട്ടിക്കുന്ന വരന് പിഴ ശിക്ഷ വിധിക്കാന്‍ ഗ്രാമം തീരുമാനിച്ചു. ഇതുകൂടാതെ , വിവാഹത്തിന് ധൂര്‍ത്ത് ഒഴിവാക്കാനും ഭക്ഷണം കളയുന്നവരെ ശിക്ഷിക്കാനും പതിനായിരത്തിലധികം മുസ്‌ലിം കുടുംബങ്ങള്‍ താമസിക്കുന്ന ഗ്രാമം തീരുമാനിച്ചു. അര്‍ദ്ധ രാത്രിയില്‍ പെരുമ്പറ പോലെയുള്ള വാദ്യങ്ങള്‍ ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്. മാത്രമല്ല , ഗ്രാമങ്ങളില്‍ നിന്നുള്ളവരെ തന്നെ വിവാഹം ചെയ്യാനും ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News