Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 1:46 pm

Menu

Published on April 20, 2015 at 11:22 am

പല്ലുകൾ സംരക്ഷിക്കൂ…ഹൃദയത്തെ രക്ഷിക്കാം !

brush-your-teeth-help-save-your-heart

ദിവസവും രണ്ടുനേരം പല്ല്‌ തേക്കാന്‍ മടിക്കുന്നവര്‍ സ്വന്തം ഹൃദയത്തെ അപകടത്തിലാക്കുകയാണെന്ന് ഗവേഷകർ പറയുന്നു. വായയുടെ ശുദ്ധി ഹൃദയാരോഗ്യത്തില്‍ ഒരു പ്രധാന ഘടകമാണെന്നാണ്‌ ഗവേഷകർ അഭിപ്രായപ്പെടുന്നത്. പല്ലും ഹൃദയവും തമ്മിൽ എന്ത് ബന്ധമാണെന്ന് നിങ്ങൾ ചിന്തിച്ചേക്കാം? എന്നാൽ പല്ലും ഹൃദയവും തമ്മിൽ ബന്ധമുണ്ടെന്നാണ് ഇപ്പോൾ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. പല്ല് നല്ലവണ്ണം വൃത്തിയാക്കിയില്ലെങ്കിൽ പ്രശ്നം ഗുരുതരമാകുമെന്നാണ് ഗവേഷകർ പറയുന്നത്. വായിലുണ്ടാകുന്ന അണുബാധ പെട്ടെന്ന് പ്രതികൂലമായി ബാധിക്കുക ഹൃദയത്തെയായിരിക്കുമെന്ന് ഫോർസിത്ത് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ പറയുന്നു.

Brush Your Teeth, Help Save Your Heart0

വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ നടത്തിയ പഠനത്തിൻറെയും വിലയിരുത്തലിൻറെയും അടിസ്ഥാനത്തിലാണ് ഗവേഷകർ വായിലുണ്ടാകുന്ന അണുബാധ ഹൃദയത്തെയും ബാധിക്കുമെന്ന നിഗമനത്തിലെത്തിയത്. ഇത്തരത്തിലുള്ള അസുഖവുമായെത്തിയ ആളുകളെ നിരീക്ഷിച്ചായിരുന്നു പഠനം. വായയും മോണയുമുള്‍പ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാവുന്ന വീക്കവും മുറിവും ഹൃദയധമനികളില്‍ തടസ്സമുണ്ടാക്കുന്നുവെന്ന കാര്യം നേരത്തേ തന്നെ കണ്ടെത്തിയിട്ടുണ്ട്. കൃത്യമായി പല്ലു തേക്കാത്തത്‌ വായയില്‍ ബാക്ടീരിയകള്‍ വളരാനും അതു മോണരോഗങ്ങള്‍ക്കും ഇടയാക്കും. ഇതാണ്‌ ഹൃദ്രോഗത്തെ സ്വാധീനിക്കുന്നതെന്നും ഗവേഷകർ പറയുന്നു.

Brush Your Teeth, Help Save Your Heart2

പല്ലുകളെ സംരക്ഷിക്കാൻ
രാവിലെയും വൈകിട്ടും പല്ലു തേക്കുക. ആവശ്യമെങ്കിൽ പ്രത്യേകം രൂപകൽപന ചെയ്തിട്ടുള്ള ബ്രഷ് ഡോക്ടറുടെ നിർദേശപ്രകാരം ഉപയോഗിക്കുക. ആറുമാസത്തിനും ഒരു വർഷത്തിനുമിടയിൽ ദന്ത പരിശോധന നിർബന്ധമായും നടത്തുക. മോണ ചുവന്നു തടിയ്ക്കുക, ചെറുതായി വിരൽ വെച്ചു ഞെക്കിയാൽ രക്തം വരിക, മോണയും പല്ലും തമ്മിൽ ചേരുന്ന സ്ഥലത്തുള്ള വിടവ്, പല്ലുകളുടെ ഇളക്കം, വായ്‌നാ​റ്റം, പല്ലുകൾ തമ്മിൽ കടിക്കുമ്പോൾ സാധാരണയിൽ നിന്ന് വ്യത്യാസം തോന്നൽ, വെപ്പുപല്ലുകൾക്ക് ഇളക്കം, ഉമിനീരിലുള്ള കുറവ് തുടങ്ങിയ പ്രശ്നങ്ങളെന്തെങ്കിലും ശ്രദ്ധയിൽപെട്ടാൽ ഉടൻ തന്നെ ദന്ത ഡോക്ടറെ സമീപിച്ച് പരിശോധന നേടുക.

Brush Your Teeth, Help Save Your Heart3

Loading...

Leave a Reply

Your email address will not be published.

More News